വിവാഹവാഗ്ദാനം നല്കി വഞ്ചന; യുവാവിനെതിരേ അന്വേഷണം

ktm-peedanamവൈക്കം: വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമായ പോലീസ് ഉദ്യോഗസ്ഥന്‍ വിവാഹവാഗ്ദാനം നല്കി യുവതിയെ കൂടെ താമസിപ്പിച്ചശേഷം ഉപേക്ഷിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം സ്വദേശിനിയും ബംഗളൂരുവില്‍ നഴ്‌സിംഗ് ട്യൂട്ടറുമായ 27 കാരിയുടെ പരാതിയില്‍ ഉദയനാപുരം സ്വദേശിക്കെതിരേയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.  പോലീസിലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സില്‍ ജോലിചെയ്യുകയാണ് യുവാവ്.  പരാതിക്കാരിയായ യുവതി വിവാഹമോചിതയാണ്.

ഒരു കുഞ്ഞുള്ളത് ആദ്യഭര്‍ത്താവിനൊപ്പം വിദേശത്താണ്. വിവാഹത്തിനുമുമ്പേ യുവാവുമായി അടുപ്പമുണ്ടായിരുന്നതായി യുവതി പറഞ്ഞു. വിവാഹമോചനത്തിനുശേഷം ഫേസ്ബുക്കിലൂടെ യുവാവുമായി വീണ്ടും ബന്ധം സ്ഥാപിച്ചു.  നാലു ദിവസം ഇയാളുടെ ഉദയനാപുരത്തെ വീട്ടിലും ബംഗളൂരുവിലെ ജോലിസ്ഥലത്തും ഒരുമിച്ചു താമസിച്ചിരുന്നു.  ഇയാളുടെ മാതാപിതാക്കള്‍ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് താലിചാര്‍ത്തിയെന്നും ഏതാനും ദിവസങ്ങള്‍ക്കുശേഷം യുവാവും വീട്ടുകാരും തന്നെ പുറംതള്ളിയെന്നുമാണ് യുവതിയുടെ പരാതി.

നിയമപരമായി വിവാഹം കഴിച്ച മകന് കാമുകിയെ വിവാഹം കഴിക്കുന്നതിന് ഒത്താശ ചെയ്തുകൊടുത്തെന്ന ആരോപണവും പരാതിയില്‍ ഉള്ളതിനാല്‍ യുവാവും മാതാപിതാക്കളുമൊക്കെ ഒൡവില്‍ പോയിരിക്കുകയാണ്.   അന്വേഷണം ഊര്‍ജിതമായി നടന്നുവരികയാണെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും സിഐ എസ്. അനില്‍കുമാര്‍ പറഞ്ഞു.

Related posts