ക​ണി​ച്ചാ​ര്‍ ജീ​സ​സ് ശി​ശു​ഭ​വ​നി​ലെ ആ​ദ്യ​ത്തെ ക​ണ്‍​മ​ണി​! സു​മ​ന​സു​ക​ളു​ടെ സ്നേ​ഹ​ത്ത​ണ​ലി​ൽ കാ​വ്യ​യ്ക്കു മ​നഃ​സ​മ്മ​തം

ക​ണി​ച്ചാ​ര്‍: ക​ണി​ച്ചാ​ര്‍ ജീ​സ​സ് ശി​ശു​ഭ​വ​നി​ലെ ആ​ദ്യ​ത്തെ ക​ണ്‍​മ​ണി​യാ​യ കാ​വ്യ​യ്ക്കു സു​മ​ന​സു​ക​ളു​ടെ സ്‌​നേ​ഹ​ത്ത​ണ​ലി​ല്‍ മ​നഃ​സ​മ്മ​തം. അ​നാ​ഥ​ത്വ​ത്തി​ന്‍റെ പി​ടി​യി​ല്‍​നി​ന്ന് ജീ​സ​സ് ശി​ശു​ഭ​വ​ന്‍റെ സ്‌​നേ​ഹ​ത്ത​ണ​ലി​ലെ​ത്തി​യ കാ​വ്യ​യു​ടെ മ​നഃ​സ​മ്മ​തം ക​ണി​ച്ചാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ദേ​വാ​ല​യ​ത്തി​ല്‍ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഓ​ര​ത്തേ​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണു ന​ട​ന്ന​ത്. ജാ​തി​മ​ത രാ​ഷ്ട്രീ​യ​ക​ക്ഷി ഭേ​ദ​മ​ന്യേ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

വെ​ള്ള​ര്‍​വ​ള്ളി സ്വ​ദേ​ശി ക​പ്പ​ലു​മാ​ക്ക​ല്‍ സോ​ണി​യാ​ണ് കാ​വ്യ​യു​ടെ ക​ഴു​ത്തി​ല്‍ മി​ന്നു​ചാ​ര്‍​ത്തു​ന്ന​ത്. ചെ​റു​പ്പ​ത്തി​ലെ അ​ച്ഛ​നും അ​മ്മ​യും ന​ഷ്ട​പ്പെ​ട്ട വീ​രാ​ജ്‌​പേ​ട്ട സ്വ​ദേ​ശി​നി കാ​വ്യ ത​ന്‍റെ 11 -ാമ​ത്തെ വ​യ​സി​ലാ​ണ് ശി​ശു​ഭ​വ​നി​ല്‍ എ​ത്തു​ന്ന​ത്. ജീ​സ​സ് ശി​ശു​ഭ​വ​ന്‍റെ ജീ​വ​നാ​ഡി​യാ​യ സി​സ്റ്റ​ര്‍ വി​മ​ല​യു​ടെ ക​രു​ത​ലി​ലാ​ണ് കാ​വ്യ വ​ള​ര്‍​ന്ന​ത്. ത​ന്‍റെ സം​ര​ക്ഷ​ണ​യി​ല്‍ വ​ള​ര്‍​ന്ന കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യ കൈ​ക​ളി​ല്‍ ഏ​ല്‍​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു സി​സ്റ്റ​റു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം. ഈ ​ആ​ഗ്ര​ഹം സ​ഫ​ല​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സി​സ്റ്റ​ര്‍.

ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി.​സു​ഭാ​ഷ്, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഇ.​ഡി. ജോ​സ​ഫ്, ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​ബ്ദു​റ​ഹ്മാ​ന്‍, ചൈ​ല്‍​ഡ്‌ലൈ​ന്‍ റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ഹ​രി​കു​മാ​ര്‍, ഫാ. ​ജോ​ബി നി​ര​പ്പേ​ല്‍, ഫാ. ​വ​ര്‍​ഗീ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര, റെ​ജി​മോ​ന്‍, കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​ഥി​ലി ര​മ​ണ​ന്‍ തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​നു സാ​ക്ഷി​ക​ളാ​കാ​നെ​ത്തി.

Related posts