ട്വന്റി-20 ലോകകപ്പ് ആവേശത്തില്‍ ഗൂഗിള്‍ ഡൂഡിലും

google-dudleന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ് ആവേശത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും. ലോകകപ്പ് പ്രമാണിച്ച് ഗൂഗിള്‍ തങ്ങളുടെ ഡൂഡില്‍ പരിഷ്കരിച്ചു. രണ്ടു ബാറ്റുകള്‍ വിലങ്ങനെവച്ച് അതിനു മുകളില്‍ ഒരു പന്തും ചിത്രീകരിച്ചാണ് ഡൂഡില്‍ തയാറാക്കിയിരിക്കുന്നത്. ആദ്യ മത്സരം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലായതിനാല്‍ മെന്‍ ഇന്‍ ബ്ലൂ, ബ്ലാക്ക് കാപ്‌സിനെ നേരിടുമെന്ന കുറിപ്പും ഡൂഡിലില്‍ നല്‍കിയിട്ടുണ്ട്. ഗൂഗിളിന്റെ ഇന്ത്യന്‍ ഹോം പേജിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.

ട്വന്റി-20യുടെ ലോക പോരാട്ടങ്ങളുടെ ഫൈനല്‍ റൗണ്ടിന് ഇന്നാണ് തുടക്കം കുറിക്കുന്നത്. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെ ജമത സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. എട്ടു സ്ഥിരം ടീമുകള്‍, രണ്ടു യോഗ്യതാ ടീമുകള്‍ അങ്ങനെ 10 ടീമുകളാണ് ലോകകപ്പ് കളിക്കാനെത്തുന്നത്.

Related posts