ദൃശ്യത്തിന്റെ മഹാവിജയത്തിന് ശേഷം ലാലും മീനയും വീണ്ടും വരുന്നു…

meenaദൃശ്യത്തിന്റെ മഹാവിജയത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടുമൊന്നിക്കുന്നു.  തൊണ്ണൂറുകളുടെ അവസാനത്തിലെ ഹിറ്റു ജോടികളായിരുന്നു മോഹന്‍ലാലും മീനയും. ഇപ്പോഴും തങ്ങളുടെ ജോടി പൊരുത്തത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നു തെളിയിച്ചുകൊണ്ടാണ് ഇരുവരും ജീത്തു ജോസഫിന്റെ ദൃശ്യത്തിലെത്തിയത്. ചിത്രം മികച്ച വിജയം നേടി. ദൃശ്യം എന്ന ചിത്രത്തിന്റെ മഹാ വിജയത്തിനു ശേഷം മീനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിന്റെ നായികയായി മീന വീണ്ടുമെത്തുന്നത്. വെള്ളിമൂങ്ങയിലെ കേന്ദ്ര കഥാപാത്രമായ ബിജു മേനോനും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, അജു വര്‍ഗീസ്, സുനില്‍ സുഖദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എം സിന്ധുരാജ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്‍ 15ന് ആരംഭിക്കും. എം ജയചന്ദ്രനും ബിജിപാലും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Related posts