ഇന്ത്യന്‍ വെല്‍സ്: ലോക ഒന്നാംനമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഇന്ത്യന്‍ വെല്‍സ് പിഎന്‍ബി പാരിബ ടെന്നീസ് കിരീടം സ്വന്തമാക്കി. പുരുഷ വിഭാഗം ഫൈനലില്‍ മിലോസ് റവോണിക്കിനെ 6-2, 6-0ത്തിന് കീഴടക്കിയാണ് ജോക്കോ അഞ്ചാം കിരീടനേട്ടം. വനിതാ വിഭാഗത്തില്‍ വിക്‌ടോറിയോ അസരെങ്കയോട് തോറ്റ് അമേരിക്കയുടെ സെറീന വില്യംസിന് കിരീടം അടിയറവ് വയ്‌ക്കേണ്ടിവന്നു. ഫൈനലില്‍ 6-4, 6-4നായിരുന്നു ബെലറസ് താരത്തിന്റെ രണ്ടാം കിരീടനേട്ടം.
കാര്യമായ വെല്ലുവിളിയൊന്നുമില്ലാതെയാണ് ജോക്കോവിച്ച് കരിയറിലെ 27-ാം എടിപി മാസ്റ്റേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്. 2008, 2011, 2014, 2015 വര്‍ഷങ്ങളിലും സെര്‍ബിയന്‍ താരം തന്നെയാണ് ഇവിടെ ചാമ്പ്യനായത്.