ബാഹുബലി രണ്ടാം ഭാഗം പുറത്തു വന്നതോടെ സിനിമയിലെ നായികാ-നായകന്മാരായ അനുഷ്ക-പ്രഭാസ് ജോഡിയെക്കുറിച്ച് ഗോസിപ്പും പരന്നിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് അനുഷ്കയും പ്രഭാസും പറഞ്ഞതോടെ ആളുകള്‍ ഒന്നടങ്ങി. എന്നിരുന്നാലും ഇടയ്ക്കിടെയുള്ള ഇവരുടെ സംഗമങ്ങള്‍ പ്രേക്ഷകരില്‍ ചില സംശയങ്ങള്‍ ഒക്കെ ഉയര്‍ത്തിയിരുന്നു.
ഇപ്പോഴിതാ ഒരിക്കല്‍ കൂടി പ്രഭാസ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. അനുഷ്ക തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും തനിക്ക് അനുഷ്കയോടെ പ്രണയമില്ലെന്നും വ്യക്തമാക്കിയ താരം അതേസമയം ഒരു ബോളിവുഡ് സുന്ദരിയോടുള്ള അഗാധമായ ആരാധനയാണെന്നും കൂട്ടിച്ചേര്‍ത്തു. ആരാണ് ആ സുന്ദരി എന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ആരാധകരിപ്പോള്‍.
