വാതിലടച്ചു കിടന്ന ഒ​മ്പ​തു​കാ​രി​യെ ഉ​ണ​ർ​ത്തി​യ​ത് ഫ​യ​ർ​ഫോ​ഴ്സ്; ജോലികഴിഞ്ഞ് എത്തിയ വീട്ടുകാർ വിളിച്ചിട്ടും കുട്ടി എഴുന്നേറ്റില്ല; പിന്നീട് ഫയർഫേഴ്സ് എത്തി  വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു

കു​രി​യ​ച്ചി​റ: വാ​തി​ൽ ഉ​ള്ളി​ൽ നി​ന്ന​ട​ച്ച് കി​ട​ന്നു​റ​ങ്ങി​യ കു​ട്ടി വീ​ട്ടു​കാ​രെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും വെ​ട്ടി​ലാ​ക്കി. ഇ​ന്ന​ലെ വൈ​കീ​ട്ട് കു​രി​യ​ച്ചി ചാ​ലി​ശേ​രി സ്ട്രീ​റ്റി​ലെ ഒ​രു വീ​ട്ടി​ലാ​ണ് സം​ഭ​വം. ഒ​ന്പ​തു​വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ഗാ​ഢ​നി​ദ്ര​യാ​ണ് വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യു​മെ​ല്ലാം പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യ​ത്.

വീ​ടി​ന്‍റെ വാ​തി​ൽ അ​ക​ത്തു​നി​ന്ന് അ​ട​ച്ച് കി​ട​ന്നു​റ​ങ്ങി​യ കു​ട്ടി ജോ​ലി​ക്കു പോ​യ മാ​താ​പി​താ​ക്ക​ൾ തി​രി​ച്ചെ​ത്തി വി​ളി​ച്ചി​ട്ടും ഉ​ണ​ർ​ന്നി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ചേ​ർ​ന്ന് വാ​തി​ലി​ൽ ഇ​ടി​ക്കു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യു​മെ​ല്ലാം ചെ​യ്തെ​ങ്കി​ലും കു​ട്ടി​യെ ഉ​ണ​ർ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ കു​ട്ടി​ക്ക് എ​ന്തു പ​റ്റി​യെ​ന്ന​റി​യാ​തെ പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

തൃ​ശൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പി​ൻ​വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന​പ്പോ​ഴാ​ണ് കു​ട്ടി ഉ​റ​ങ്ങു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ക്ഷീ​ണം മൂ​ലം ഉ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്ന് കു​ട്ടി പ​റ​ഞ്ഞു.

Related posts