പ്രഭാസ് വിവാഹം കഴിക്കുന്നത് കാജല്‍ അഗര്‍വാളിനെയോ ! താന്‍ ഉടനെ വിവാഹിതയാവുമെന്ന് വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍; ആരാകും തന്റെ ഭര്‍ത്താവ് എന്നുള്ള തുറന്നു പറച്ചിലില്‍ ഞെട്ടി ആരാധകര്‍

തെന്നിന്ത്യയിലെ മുന്‍നിര നടിയാണ് കാജല്‍ അഗര്‍വാള്‍. തെലുങ്കിലാണ് താരം സജീവമെങ്കിലും മലയാളത്തിലും താരത്തിന് ആരാധകര്‍ ഇഷ്ടം പോലുണ്ട്. എന്നാല്‍ പറഞ്ഞു വരുന്നത് അതല്ല. താന്‍ ഉടന്‍ തന്നെ വിവാഹിതയാവുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാജല്‍ ഇപ്പോള്‍. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും താരം പങ്കുവെച്ചു. ഭര്‍ത്താവിനെക്കുറിച്ച് ഒരുപാട് സങ്കല്‍പങ്ങളുണ്ട്. സ്‌നേഹം, കരുതല്‍ എന്നിവയ്‌ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം. ആത്മീയ കാര്യങ്ങളില്‍ താത്പര്യമുള്ളയാളാണ് ഞാനെന്നും കാജല്‍ പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്നായിരുന്നു അടുത്ത ചോദ്യം. കാജല്‍ പ്രഭാസിന്റെ പേര് പറഞ്ഞതോടെ കാണികള്‍ പൊട്ടിച്ചിരിച്ചു. പ്രഭാസ്- അനുഷ്‌ക വിവാഹ ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രഭാസും അനുഷ്‌കയും അടുത്ത സുഹൃത്തുക്കളാണെന്നാണ് താരത്തിന്റെ മറുപടി. അതോടൊപ്പം ഈ ഗോസിപ്പുകളെല്ലാം എപ്പോഴാണ് അവസാനിക്കുകയെന്ന് അറിഞ്ഞുകൂടായെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും അനുഷ്‌കയെ വിട്ടിട്ട് പ്രഭാസ് കാജലിനെ വിവാഹം കഴിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

Read More

സുന്ദരിയാണ് ആവശ്യത്തിലേറെ പൊക്കവുമുണ്ട് ! പക്ഷെ വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന ഒരൊറ്റ കുഴപ്പമേയുള്ളൂ; അനുഷ്‌കയെക്കുറിച്ച് പ്രഭാസ് പറയുന്നതിങ്ങനെ…

ബാഹുബലി ഇറങ്ങിയ നാള്‍ മുതല്‍ പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയമാണെന്ന രീതിയില്‍ ഗോസിപ്പ് പരന്നു. എന്നാല്‍ ഇരുവരും ഇത് പല തവണ നിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അനുഷ്‌കയെക്കുറിച്ച് തനിക്കുള്ള ഒരു പരാതി തുറന്നുപറഞ്ഞിരിക്കുകയാണ് പ്രഭാസ്. അത്യാവശ്യത്തിന് ഫോണ്‍ ചെയ്താല്‍ അനുഷ്‌ക ഫോണെടുക്കാറില്ലെന്നാണ് പ്രഭാസിന്റെ പരാതി. പുതിയ ചിത്രം സഹോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. അനുഷ്‌ക സുന്ദരിയാണ്. നല്ല ഉയരവുമുണ്ട്. എന്നാല്‍ താന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കാറില്ലെന്ന് പ്രഭാസ് തമാശരൂപേണ പറഞ്ഞു. പ്രഭാസിന്റെ വായില്‍ നിന്ന് അറിയാതെ വന്നതാണ് ഈ വാക്കുകളെന്നാണ് ആരാധകര്‍ പറയുന്നത്. അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നതിന് ഇതില്‍പരം എന്തു തെളിവു വേണമെന്നാണ് ആരാധകരുടെ ചോദ്യം.

Read More

എനിക്ക് പഠിക്കാന്‍ ഒട്ടും ഇഷ്ടമല്ലായിരുന്നു എങ്ങനെയും സിനിമയിലെത്തുകയായിരുന്നു ലക്ഷ്യം ! താനും രാംചരണും പത്താംക്ലാസ് തോറ്റവരെന്ന് തുറന്നു പറഞ്ഞ് റാണ ദഗുബാട്ടി…

ബാഹുബലിയിലൂടെ ഇന്ത്യ ഒട്ടുക്ക് ആരാധകരെ സൃഷ്ടിച്ച താരമാണ് റാണ ദഗുബാട്ടി. നായകന്‍ ബാഹുബലിയേക്കാള്‍ പലര്‍ക്കും ഇഷ്ടമായത് വില്ലന്‍ പല്‍വാല്‍ദേവനായി വന്ന റാണയുടെ പ്രകടനമായിരുന്നു. ഇന്ന് തെലുങ്ക് സിനിമയില്‍ വില്ലനാകട്ടെ നായകനാകട്ടെ കഥാപാത്രങ്ങള്‍ റാണയുടെ കൈയ്യില്‍ ഭദ്രമാണ്. എന്നാല്‍ സിനിമയിലെത്തുന്നതിനു മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് പഠിക്കാന്‍ ഒട്ടും ഇഷ്ടമല്ലായിരുന്നു എന്നാണ് റാണ പറയുന്നത്. എങ്ങനെയും സിനിമയിലെത്തുക എന്നു തന്നെയായിരുന്നു പണ്ടും താത്പര്യം.’എന്റെ മുത്തച്ഛന്‍ (ഡി രാമനായ്ഡു) ഒരിക്കലും എന്റെ പഠനത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ല. ഞാന്‍ എഡിറ്റിങ് പഠിക്കുന്നുണ്ടെന്നും വായിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്റെ മറ്റു കഴിവുകള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്.”ഞാന്‍ എന്റെ പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടു,’ റാണ പറയുന്നു. പിന്നീട് മറ്റൊരു സ്‌കൂളില്‍ പത്താംക്ലാസ് എഴുതിയെടുക്കാന്‍ ചേര്‍ന്നപ്പോള്‍ അവിടെ വച്ചാണ് രാം ചരണിനെ പരിചയപ്പെട്ടതെന്നും റാണ ഓര്‍ക്കുന്നു. രാം ചരണും…

Read More

അദ്ദേഹത്തിന്റെ ശരീരഭാഷയും അഭിനയവും ഞാന്‍ അതിയായി ഇഷ്ടപ്പെടുന്നു ! തന്റെ ഹൃദയം കീഴടക്കിയ താരത്തിന്റെ മുമ്പില്‍ സ്‌നേഹം തുറന്നു പറയാന്‍ ഒരവസരത്തിനായി കാത്തിരിക്കുകയാണെന്ന് വരലക്ഷ്മി ശരത് കുമാര്‍

തന്റെ ഹൃദയം കീഴടക്കിയ താരത്തിനു മുമ്പില്‍ സ്‌നേഹം തുറന്നു പറയാന്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്ന് നടന്‍ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാര്‍. താരത്തിന്റെ ഈ തുറന്ന് പറച്ചില്‍ ഇപ്പോള്‍വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രണയത്തിലാണെന്ന് മുമ്പ് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിശാല്‍ അനിഷ റെഡ്ഡിയെയാണ് ജീവിതസഖിയാക്കാന്‍ പോകുന്നതെന്ന് അറിഞ്ഞതോടെ ആ ഗോസിപ്പ് കെട്ടടങ്ങി. സ്നേഹം തുറന്ന് പറയാന്‍ അവസരം ലഭിച്ചാല്‍ ആരെ സ്വീകരിക്കുമെന്ന ചോദ്യത്തിന് പ്രഭാസിനെയെന്നായിരുന്നു വരലക്ഷ്മി നല്‍കിയ ഉത്തരം. ബാഹുബലിയിലെ പ്രഭാസിന്റെ സ്‌റ്റൈല്‍ ഇഷ്ടമായെന്നും വരലക്ഷ്മി പറഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ ശരീര ഭാഷയും അഭിനയവും ഇഷ്ടമാണെന്ന് വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തിലാണ് വരലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Read More

ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ ദേവസേന സിനിമ ഉപേക്ഷിക്കുന്നു ! പ്രഭാസുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുന്നതിനാലാലെന്ന് ഒരു കൂട്ടം ആരാധകര്‍; എന്നാല്‍ യഥാര്‍ഥ കാരണം മറ്റൊന്ന്

ബാഹുബലിയിലെ ദേവസേനയായി ആരാധക ഹൃദയങ്ങളെ ഉള്‍പ്പുളകം കൊള്ളിച്ച അനുഷ്‌ക ഷെട്ടി സിനിമയില്‍ നിന്നും വിരമിക്കുന്നുവെന്ന് സൂചന. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഭാഗമതി സൂപ്പര്‍ഹിറ്റായിട്ടും പിന്നീട് ഒരു ചിത്രവും അനുഷ്‌കയെ തേടിയെത്തിയിരുന്നില്ല. 37കാരിയെ ആര്‍ക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ് സിനിമാരംഗത്തുനിന്നുള്ള സംസാരമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലെന്നാണ് വിവരം. കൂടാതെ നായികാ പ്രാധാന്യമുള്ള പ്രമേയങ്ങളുടെ കുറവും അനുഷ്‌കയ്ക്ക് വിനയായി. ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്ന നിലപാടിലാണ് അനുഷ്‌ക. എന്നിട്ടുപോലും അവസരങ്ങള്‍ നടിയെ തേടിയെത്തുന്നില്ല. തെലുങ്കിലും തമിഴിലും പ്രായംകുറഞ്ഞ യുവനായികമാരാണ് സൂപ്പര്‍താരങ്ങളുെട നായികമാരായി എത്തുന്നത്. നായകന്മാരും പ്രായംകുറഞ്ഞ നായികമാരെയാണ് കൂടുതലായും പരിഗണിക്കുന്നത്. മാത്രമല്ല നായികമാരുടെ അഭിനയത്തില്‍ ആരും കടുംപിടുത്തം പിടിക്കാത്തതും അനുഷ്‌കയ്ക്ക് വിനയായി. ഭാഗമതിക്ക് ശേഷം ഈ വര്‍ഷം ഒരു സിനിമയില്‍ പോലും അനുഷ്‌ക കരാര്‍…

Read More

പ്രഭാസിനെപ്പോലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആയ ഒരാളെ അനുഷ്‌കയ്ക്കു കിട്ടുന്നതില്‍ സന്തോഷമുണ്ട് ! അനുഷ്‌കയുടെ വിവാഹ വാര്‍ത്തയില്‍ പതികരണവുമായി അമ്മ

അനുഷ്‌ക ഷെട്ടിയെയും പ്രഭാസിനെയും ആരാധകര്‍ വിവാഹം കഴിപ്പിക്കാന്‍ തുടങ്ങിയിട്ട് നാള് കുറേയായി. ബാഹുബലിയില്‍ ജോഡിയായെത്തി പ്രണയിച്ചു തകര്‍ത്തപ്പോള്‍ ഇരുവരും ജീവിതത്തിലും ഒന്നിക്കുമെന്ന് ആരാധകര്‍ കിനാവു കണ്ടു. എന്നാല്‍ തങ്ങല്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും പറഞ്ഞതോടെ ആരാധകരുടെ ആഹ്ലാദതിരതല്ലല്‍ ഒന്നടങ്ങി. എന്നിരുന്നാലും ഇരുവരും അവിവാഹിതരായി തുടരുന്നത് തങ്ങള്‍ക്ക് സര്‍പ്രൈസ് നല്‍കാനാവുമെന്നു തന്നെയാണ് അവര്‍ കരുതുന്നത്. ഇരുവരും വിവാഹവാര്‍ത്തകള്‍ നിഷേധിച്ചെങ്കിലും പ്രഭാസും അനുഷ്‌കയും ഒരു സിനിമയില്‍ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ പറഞ്ഞു കേള്‍ക്കുന്നത് ഇരുവരുടെയും പ്രണയ വാര്‍ത്തകളായിരിക്കും. ‘ഇത്തരത്തിലുളള കഥകള്‍ സാധാരണമാണ്. ഞാനും അനുഷ്‌കയും നല്ല സുഹൃത്തുക്കളാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുളള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു’, പ്രഭാസ് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെ. ‘പ്രഭാസും…

Read More

പ്രഭാസിനെ വിവാഹം കഴിക്കുമോയെന്നു ചോദിച്ച ആരാധികയെ ഞെട്ടിച്ച് അനുഷ്‌ക ഷെട്ടി; വീഡിയോ കാണാം…

ബാഹുബലി താരങ്ങളായ അനുഷ്‌കയെയും പ്രഭാസിനെയും വിവാഹം കഴിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ആരാധകര്‍. രണ്ടു പേരും പ്രണയ ഗോസിപ്പുകള്‍ നിഷേധിച്ചെങ്കിലും പ്രേക്ഷകര്‍ക്ക് വിടാന്‍ മട്ടില്ല.ഒരു ചാറ്റ്ഷോയ്ക്കിടെ ഇതേ ചോദ്യം തന്നെയായിരുന്നു ഒരു ആരാധികയ്ക്കും ചോദിക്കാനുണ്ടായിരുന്നത്. ഒരു ആമുഖത്തോടെയാണ് അവതാരക ചോദ്യം അനുഷ്‌കയോട് പങ്കുവച്ചത്. ചോദ്യം എന്നതിനപ്പുറത്തേക്ക് ദയവായി പ്രഭാസിനെ വിവാഹം കഴിക്കൂ എന്നൊരു അപേക്ഷയായിരുന്നു ആരാധികയ്ക്കുണ്ടായിരുന്നത്. തെല്ലൊരു അമ്പരപ്പോടെയാണ് അനുഷ്‌കയുടെ മറുപടി വന്നത്. എന്റെ വ്യക്തിപരമായ കാര്യത്തിനുവേണ്ടി നിങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട സമയം മാറ്റിവച്ചതിനു നന്ദി എന്ന് കുറച്ച് പരിഹാസം കലര്‍ത്തിയാണ് അനുഷ്‌ക സംസാരിച്ചു തുടങ്ങിയത്. ‘ദേവസേനയും ബാഹുബലിയും സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. ഏതൊരു സ്ത്രീയും തന്റെ ജീവിതത്തില്‍ ബാഹുബലിയെ പോലൊരു പുരുഷനെ ആഗ്രഹിക്കും, ഏതൊരു പുരുഷനും അയാളുടെ ജീവിത്തില്‍ ദേവസേനയെ പോലൊരു സ്ത്രീയെയും ആഗ്രഹിക്കും. എനിക്കറിയാം. പക്ഷെ അതു കഥാപാത്രങ്ങളാണ്. ആ രസതന്ത്രം നമുക്ക് സ്‌ക്രീനില്‍ തന്നെ വിട്ടുകൊടുക്കാം’…

Read More

പ്രഭാസ്- അനുഷ്‌ക പ്രണയം വീണ്ടും ചൂടു പിടിക്കുന്നുവോ ? ബാഗമതിയുടെ സെറ്റില്‍ മുഖം മറച്ച് നടന്നു പോകുന്നയാള്‍ പ്രഭാസെന്ന് അഭ്യൂഹം; പ്രൊമോഷന്‍ വീഡിയോ വൈറലാവുന്നു…

അനുഷ്‌ക ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാഗമതി നാളെ പുറത്തിറങ്ങുമ്പോള്‍ അനുഷ്‌കയെയും പ്രഭാസിനെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ചൂടേറിയിരിക്കുകയാണ്. അനുഷ്‌കയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയാണ് പുതിയ ഗോസിപ്പിന് ആധാരം.ബാഗമതിയുടെ സെറ്റില്‍ പ്രഭാസ് സന്ദര്‍ശിക്കുന്നതാണ് വീഡിയോ.സെറ്റില്‍ മുഖം മറച്ചാണ് പ്രഭാസ് എത്തിയിരിക്കുന്നത്. ബാഗമതിയുടെ പ്രമോഷണല്‍ വീഡിയോയിലാണ് ഒരാള്‍ മുഖം മറച്ചു നീങ്ങുന്നത് അത് പ്രഭാസായിരുന്നുവെന്ന് ഒരു ആരാധകനാണ് കണ്ടുപിടിച്ചത്. ഷൂട്ടിംഗ് സൈറ്റില്‍ പ്രഭാസ് എത്തിയത് അനുഷ്‌കയെ കാണാന്‍ വേണ്ടിയാണെന്നാണ് ആരാധകര്‍ തറപ്പിച്ചു പറയുന്നത്. ഇരുവരെയും ചേര്‍ത്ത് കൂടുതല്‍ ഗോസിപ്പുകള്‍ ഇറങ്ങാതിരിക്കാനുള്ള മുന്‍ കരുതലായിട്ടാണ് മുഖം മറച്ചതെന്നും അതല്ല തന്റെ പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തു പോകാതിരിക്കാനാണ് നടന്‍ അങ്ങനെ ചെയ്തതെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ കൊണ്ടു പിടിച്ചു വൈറലാവുകയാണ്.

Read More

അന്ന് പ്രഭാസ് പറഞ്ഞത് കള്ളമോ ? അധികം ആര്‍ക്കുമറിയാത്ത അനുഷ്‌കയുടെ ഓമനപ്പേര് പരസ്യമായി വിളിച്ച് പ്രഭാസ്; ആ ഓമനപ്പേര് എന്താണെന്നറിയണോ ?

ബാഹുബലി-2വിലെ ദേവസേനയായി ഇന്ത്യന്‍ പുരുഷന്മാരുടെ ഹൃദയം കവര്‍ന്ന നടിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിക്കു ശേഷം അനുഷ്‌ക ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാഗമതിയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്ത പ്രഭാസ് അനുഷ്‌കയെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ്. ഓരോ ചിത്രവും വ്യത്യസ്തമാക്കുന്ന നടിയാണ് അനുഷ്‌കയെന്നും, സ്വീറ്റിക്കും, യുവി ക്രിയേഷന്‍സിന്റെ മുഴുവന്‍ ടീമിനും എല്ലാവിധ ആശംസകളും പ്രഭാസ് നേര്‍ന്നിട്ടുണ്ട്. പ്രഭാസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവെച്ച് അനുഷ്‌കയെ പ്രശംസ കൊണ്ട് മുടിയത്. അനുഷ്‌കയുടെ യഥാര്‍ഥ പേര് സ്വീറ്റി എന്നാണ്. ഇപ്പോഴും അടുപ്പമുള്ളവര്‍ അനുഷ്‌കയെ ആ പേരിലാണ് വിളിക്കുന്നതും. പ്രഭാസിന്റെ ‘സ്വീറ്റി’ പ്രയോഗത്തിലൂടെ ഇവര്‍ തമ്മില്‍ എന്തോ ഇല്ലേ എന്ന സംശയം ആരാധകരില്‍ പുനര്‍ജനിച്ചിരിക്കുകയാണ്.

Read More

എന്റെ ഹൃദയം കീഴടക്കിയത് അനുഷ്‌കയല്ല മറ്റൊരു നടി; തന്റെ പ്രേമഭാജനമായ ബോളിവുഡ് സുന്ദരിയെക്കുറിച്ച് പ്രഭാസ് പറയുന്നതിങ്ങനെ…

ബാഹുബലി രണ്ടാം ഭാഗം പുറത്തു വന്നതോടെ സിനിമയിലെ നായികാ-നായകന്മാരായ അനുഷ്‌ക-പ്രഭാസ് ജോഡിയെക്കുറിച്ച് ഗോസിപ്പും പരന്നിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് അനുഷ്‌കയും പ്രഭാസും പറഞ്ഞതോടെ ആളുകള്‍ ഒന്നടങ്ങി. എന്നിരുന്നാലും ഇടയ്ക്കിടെയുള്ള ഇവരുടെ സംഗമങ്ങള്‍ പ്രേക്ഷകരില്‍ ചില സംശയങ്ങള്‍ ഒക്കെ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി പ്രഭാസ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. അനുഷ്‌ക തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും തനിക്ക് അനുഷ്‌കയോടെ പ്രണയമില്ലെന്നും വ്യക്തമാക്കിയ താരം അതേസമയം ഒരു ബോളിവുഡ് സുന്ദരിയോടുള്ള അഗാധമായ ആരാധനയാണെന്നും കൂട്ടിച്ചേര്‍ത്തു. ആരാണ് ആ സുന്ദരി എന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ആരാധകരിപ്പോള്‍.

Read More