തിരുവനന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം തുക 30 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റിയുടെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസിയുടെ നേതൃത്വത്തിലുള്ള മോട്ടോര്‍ വാഹന തൊഴിലാളികള്‍ പാളയം മലങ്കര ബില്‍ഡിംഗ്സില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയ്ക്കു മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.സ്റ്റാച്യു എഐടിയുസി ജില്ലാ കൗണ്‍സില്‍ ഓഫീസിനു മുന്നില്‍ കേന്ദ്രീകരിച്ചു നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് റോഡില്‍ തടഞ്ഞു.
പ്രതിഷേധ ധര്‍ണ എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. യൂണിയന് ജനറല്‍ സെക്രട്ടറി പട്ടം ശശിധരന് അധ്യക്ഷത വഹിച്ചു. പി.എസ്. നായിഡു, പി. ഗണേശന് നായര്‍, മൈക്കിള്‍ ബാസ്റ്റ്യന്‍, കാലടി പ്രേമചന്ദ്രന്, ഡി. രഘുവരന്, എ. അക്ബര്‍, കെ. ബ്രഹ്മനായകം, കെ. അര്ജുനന്, എസ്. സുനില്‍കുമാര്‍, വട്ടിയൂര്‍ക്കാവ് സലിം, കെ.എസ്. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.