കുവൈത്തില്‍ വാഹനപകടത്തില്‍ മലയാളിയടക്കം രണ്ടു മരണം

Accident

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരു മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ ദാണാം പടിക്കല്‍ സിബി ചാണ്ടി (44), ആന്ധ്ര സ്വദേശി അബിനീനി ചന്ദ്ര (46) എന്നിവരാണു മരിച്ചത്. അദാനില്‍ എക്‌സ്പ്രസ് വേ 40ല്‍ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

മരിച്ചവര്‍ കറൊ പെറ്റ് പ്രോഡക്റ്റ് കന്പനിയിലെ ജീവനക്കാരാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കല കുവൈത്തിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

Related posts