സിപിഎമ്മല്ല സ്വന്തം നാവാണ് പി.സി. ജോര്‍ജിന്റെ ശത്രു: എല്ലാ വിഭാഗങ്ങളുമായി എല്‍ഡിഎഫ് സൗഹൃദത്തിലാണെന്നും കോടിയേരി

PCതൃശൂര്‍: സിപിഎമ്മല്ല പി.സി.ജോര്‍ജിന്റെ നാവാണ് അദ്ദേഹത്തിന്റെ ശത്രുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ വിഭാഗങ്ങളുമായും എല്‍ഡിഎഫ് സൗഹൃദത്തിലാണെന്നും കോടിയേരി പറഞ്ഞു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായി ബിഷപ്‌സ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കോടിയേരി ചര്‍ച്ച നടത്തി.  ജയസാധ്യതയുള്ളവരെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളായി പരിഗണിച്ചതെന്നും കേടിയേരി പറഞ്ഞു. സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം രണ്ടുദിവസത്തിനകം ഇടത് മുന്നണിയുടെ പൂര്‍ണ പട്ടിക പുറത്തുവിടുമെന്നും കോടിയേരി അറിയിച്ചു. ആര്‍ച്ച് ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും കോടിയേരി പറഞ്ഞു.

Related posts