‘കോ​ൺ​ഗ്ര​സ് വ​ന്നാ​ൽ ഗോ​വ​ധ​ത്തി​ന് അ​നു​മ​തി ന​ൽ​കും’; കോ​ൺ​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളും രാ​ജ്യ​ത്തെ ഒ​റ്റി​ക്കൊ​ടു​ത്ത് മോ​ശം പ്ര​ക​ട​ന പ​ത്രി​ക​യു​മാ​യി വന്നിരിക്കുകയാണ്; യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്നോ: കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഗോ​വ​ധ​ത്തി​ന് അ​നു​മ​തി ന​ൽ​കു​മെ​ന്നും ഗോ​മാം​സം ക​ഴി​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു വി​ദ്വേ​ഷ പ​രാ​മ​ർ​ശം. ഔ​റം​ഗ​സീ​ബി​ന്‍റെ കാ​ല​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​കു​തി സ​മ്പ്ര​ദാ​യം ഇ​ന്ത്യാ സ​ഖ്യം തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്നും പ​ര​മ്പ​രാ​ഗ​ത സ്വ​ത്തി​ന് നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും യോ​ഗി ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളും രാ​ജ്യ​ത്തെ ഒ​റ്റി​ക്കൊ​ടു​ത്ത് മോ​ശം പ്ര​ക​ട​ന പ​ത്രി​ക​യു​മാ​യി നി​ങ്ങ​ളു​ടെ അ​ടു​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ജ്യ​ത്ത് ശ​രി​അ​ത്ത് നി​യ​മം ന​ട​പ്പാ​ക്കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സ്വ​ത്ത് പു​ന​ർ​വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment