ചീട്ടുകളിയെ ചൊല്ലി തര്‍ക്കം: സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

KKD-PARIKKUനാദാപുരം: കല്യാണവീട്ടില്‍ ചീട്ടുകളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്. പുറമേരിക്കടുത്ത വെള്ളൂരിലെ ഒരു കല്യാണവീട്ടില്‍ ശനിയാഴ്ച ചീട്ടു കളിക്കുന്നതിനെ ചിലര്‍ എതിര്‍ത്തിരുന്നു. ഇന്നലെ മലബാര്‍ കോടഞ്ചേരി ഭാഗത്തുനിന്ന് ഒരു സംഘമാളുകളെത്തി നെല്ലിമുക്ക് പീടിക ഭാഗത്ത് സംഘര്‍ഷമുണ്ടാക്കിയെന്നാണ് പരാതി.

അക്രമത്തില്‍ വെള്ളാര്‍വള്ളി ഷാജിത്ത്(30),എടവലത്ത് മീത്തല്‍ രമിത്ത്(17),കുളങ്ങരകത്ത് നിധിന്‍(21),എടവലത്തറമല്‍ രമീഷ്(20), നെല്ലോളി മീത്തല്‍ വിജീഷ്(29),ചാമക്കാലില്‍ ശ്രീജിന്‍(21),ചിറ്റങ്ങാരി വിഷ്ണു(20),ചിറ്റങ്ങാരി വിജയന്‍(42),ചാലുപ—റമ്പത്ത് നികില്‍(27),നെല്ലോളി മീത്തല്‍ രജീഷ്(29),നെല്ലോളി മീത്തല്‍ അഭിജിത്ത്(23)കൂനാടത്തില്‍ വിപിന്‍(24)നെല്ലോളി മീത്തല്‍ രഖില്‍(26),ഉണ്ണിയച്ചാന്‍കണ്ടി ശാലിനി(38), എടവലത്തറമല്‍ കമല(46), എടവലത്ത് മീത്തല്‍ ലത(42) എന്നിവരെ നാദാപുരം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ ഷാജിത്തിന് ഇന്നലെയാണ് മര്‍ദനമേറ്റത്. ഇയാളെ വടകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചേമുക്കാലോടെ ബൈക്കുകളിലും മറ്റും മാരകായുധങ്ങളുമായെത്തിയവര്‍ ആക്രമിച്ചെന്നാണ് പരാതി. ചീട്ടുകളിയെ എതിര്‍ത്തതിന്റെ പേരിലാണ് ആക്രമിച്ചതെന്നാണിവരുടെ പരാതി.

Related posts