മീ​ടൂ വെ​ളി​പ്പെ​ടു​ത്ത​ൽ! 19 വര്‍ഷം മുന്‍പ് നടന്ന സംഭവം; സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നു നിയമോപദേശം

തി​രു​വ​ന​ന്ത​പു​രം: മീ​ടൂ ആ​രോ​പ​ണ​ത്തി​ൽ ന​ട​ൻ മു​കേ​ഷി​നെ​തി​രെ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നു നി​യ​മോ​പ​ദേ​ശം. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രാ​തി​യി​ലാ​ണു കൊ​ല്ലം സി​റ്റി പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ വെ​ളി​പ്പെ​ടു​ത്തി​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നു നി​യ​മോ​പ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

19 വ​ർ​ഷം മു​ൻ​പ് ഒ​രു സ്വ​കാ​ര്യ ചാ​ന​ൽ പ​രി​പാ​ടി​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നി​ടെ ചെ​ന്നൈ​യി​ലെ ത​ന്‍റെ ഹോ​ട്ട​ൽ​മു​റി​യി​ലേ​ക്ക് തു​ട​രെ ഫോ​ണ്‍ ചെ​യ്ത് മു​കേ​ഷ് ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലെ കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റാ​യ ടെ​സ് ജോ​സ​ഫി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി​രു​ന്ന മു​കേ​ഷി​ന്‍റെ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ താ​ൻ പി​ന്നീ​ട് സു​ഹൃ​ത്തി​ന്‍റെ മു​റി​യി​ലേ​ക്കു മാ​റി. ഇ​തി​നു പി​ന്നാ​ലെ അ​ടു​ത്ത എ​പ്പി​സോ​ഡി​ന്‍റെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് ത​ന്‍റെ മു​റി മു​കേ​ഷി​ന്‍റെ മു​റി​യു​ടെ തൊ​ട്ട​ടു​ത്തേ​ക്ക് മാ​റ്റാ​ൻ ഹോ​ട്ട​ൽ അ​ധി​കൃ​ത​രോ​ട് മു​കേ​ഷ് ആ​വ​ശ്യ​പ്പെ​ടു​ക​യും അ​വ​ർ അ​തു ചെ​യ്യു​ക​യും ചെ​യ്തു.

അ​ന്ന് ത​ന്‍റെ ബോ​സാ​യി​രു​ന്ന തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ ഡെ​റ​ക് ഒ​ബ്രി​യ​നോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി​യ​പ്പോ​ൾ അ​ദ്ദേ​ഹം അ​ടു​ത്ത ഫ്ളൈ​റ്റി​ൽ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ത​ന്നെ സ​ഹാ​യി​ച്ചു​വെ​ന്നും അ​തി​ന് അ​ദ്ദേ​ഹ​ത്തോ​ട് ന​ന്ദി പ​റ​യു​ന്ന​താ​യും ടെ​സ് ജോ​സ​ഫ് ട്വി​റ്റ​റി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ത​നി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ടെ​സ് ജോ​സ​ഫി​നെ അ​റി​യി​ല്ലെ​ന്ന് മു​കേ​ഷ് പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് ഓ​ർ​മ​യി​ല്ലെ​ന്നും ആ​രോ​പ​ണ​ത്തെ ചി​രി​ച്ച് ത​ള്ളു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts