അവശനിലയില്‍ കണ്ടെത്തിയ 70കാരനെ നവജീവന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു

KTM-NAVAJEEVANകോട്ടയം: നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ അവശനിലയില്‍ കണ്ടെത്തിയ എഴുപതുകാരനെ നവജീവന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന ഇന്നു രാവിലെ 10ന് നവജീവന്‍ ട്രസ്റ്റി പി.യു. തോമസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ഇയാളെ നവജീവനിലേക്ക് കൊണ്ടുപോയി. ശരീരത്തിലെ മുറിവുകള്‍ പഴുത്ത് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു ഇയാള്‍. മോഹനന്‍ എന്നാണ് പേരെന്നും 70 വയസ് പ്രായം ഉണ്ടെന്നും ഇയാള്‍ പറഞ്ഞു. മറ്റു വിവരങ്ങളൊന്നും അറിവായിട്ടില്ല.

Related posts