തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജേഷ് നമ്പ്യാരുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. തളിപ്പറമ്പ് ടൗണിലെ ഒരു ടൈലറിംഗ് ഷോപ്പില്‍ സ്ഥാനാര്ഥികുപ്പായത്തിന് അളവുകൊടുത്തുകൊണ്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ലീഗ് നേതാവ് കെ.വി. മുഹമ്മദ് കുഞ്ഞിയെ സന്ദര്‍ശിച്ചു. തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് രാജേഷ് നമ്പ്യാര്‍ പറഞ്ഞു. കെപിസിസി അംഗം കല്ലിങ്കല്‍ പത്മനാഭനും പ്രചാരണ സംഘത്തിലുണ്ടായിരുന്നു.
സ്ഥാനാര്‍ഥി കുപ്പായത്തിന് അളവെടുത്ത് രാജേഷ് നമ്പ്യാര്‍ പ്രചാരണം തുടങ്ങി
