ഓപ്പറേഷന്‍ ബ്ലാക്ക് ഹണ്ട്; ഒന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

kanjaകോട്ടയം: ഓപ്പറേഷന്‍ ബ്ലാക്ക് ഹണ്ടിന്റെ ഭാഗമായി പോലീസ് നടത്തിയ തെരച്ചിലില്‍ ഒന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോട്ടയം നാഗമ്പടം സ്വദേശി വില്ലുത്തറ ബാബുമോനെ(38)യാണു പിടികൂടിയത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണു ഇയാള്‍ പിടിയിലാകുന്നത്. നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവാണു ഇയാളുടെ പക്കല്‍ നിന്നു കണ്ടെടുത്തിരിക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് ഒരു കിലോ കഞ്ചാവുമായി ഇയാളെ കോട്ടയം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഈ കേസില്‍ അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഇയാള്‍ മൂന്നു ആഴ്ചകള്‍ക്കു മുമ്പാണു ജാമ്യത്തിലിറങ്ങിയതെന്നും പോലീസ് പറഞ്ഞു.

കോയമ്പത്തൂരിലുള്ള ഏജന്റില്‍ നിന്നു കഞ്ചാവ് വാങ്ങിയ ബാബുമോന്‍ ട്രെയിന്‍ മാര്‍ഗം കോട്ടയത്ത് എത്തിക്കുകയായിരുന്നുവെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. അടുത്തകാലത്തായി വിദ്യാര്‍ഥികളടക്കമുള്ളവര്‍  വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതില്‍ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ബ്ലാക്ക് ഹണ്ട് എന്ന പേരില്‍ പോലീസ് പരിശോധന ആരംഭിച്ചിരുന്നു.
ഇത്തരത്തില്‍ പിടികൂടിയ കഞ്ചാവ് ഉപയോഗിക്കുന്ന 18വയസില്‍ താഴെയുള്ള 12 വിദ്യാര്‍ഥികളെ പോലീസ് കൗണ്‍സിലിംഗിനു വിധയരാക്കി മാതാപിതാക്കള്‍ക്കു കൈമാറിയിരുന്നു. ജില്ലാ പോലീസ് ചീഫ് എസ്. സതീഷ് ബിനോയുടെ നിര്‍ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തില്‍ കോട്ടയം ഈസ്റ്റ്  സിഐ നിര്‍മ്മല്‍ ബോസ്, എസ്‌ഐ യു. ശ്രീജിത്ത്, ഷാഡോ പോലീസുകാരായ എഎസ്‌ഐ അജിത്, സിപിഒമാരായ സജികുമാര്‍, ഷിബുക്കുട്ടന്‍, ബിജുമോന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.

Related posts