കണ്ണൂര്‍: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കര്‍ശനമായി നിരീക്ഷിക്കണമെന്നും പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിരീക്ഷകന് എന്‍.എസ്. ലംബ നിര്‍ദേശിച്ചു. ജില്ലയിലെ പോളിംഗ് 90 ശതമാനത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരീക്ഷകനായ അദ്ദേഹം നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ലംബ. ജില്ലയില്‍ നടക്കുന്ന വോട്ടര്‍ബോധവത്കരണ പരിപാടികള്‍ (സ്വീപ്) വ്യത്യസ്തവും ഫലപ്രദവുമാണ്. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
കേരളത്തില്‍ പൊതുവേയും കണ്ണൂര്‍ ജില്ലയിലും പോളിംഗ് ശതമാനം ഉയര്‍ന്നതാണെങ്കിലും അത് ഇനിയും വര്‍ധിപ്പിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീപ് പ്രവര്‍ത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍ എന്നീ വിഭാഗങ്ങളെ പ്രത്യേകമായി കണ്ട് ബോധവത്കരണം നടത്തും. യാതൊരു തടസവുമില്ലാതെ ബൂത്തുകളിലെത്തി വോട്ടുചെയ്യാന്‍ സാഹചര്യമൊരുക്കണം. വോട്ടിംഗിനു കൂടുതല്‍ ദിവസങ്ങള്‍ ഉള്ളതിനാല്‍ സ്വീപ് പ്രവര്‍ത്തനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും എന്‍.എസ്. ലംബ നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ പി. ബാലകിരണ്‍ വിശദീകരിച്ചു. മേയ് 15 വരെയുള്ള സ്വീപ് പ്രവര്‍ത്തന പദ്ധതി സംബന്ധിച്ച രൂപരേഖയും കളക്ടര്‍ നല്കി. അസി. കളക്ടര്‍ എസ.് ചന്ദ്രശേഖര്‍, എഡിഎം എച്ച്. ദിനേശന്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സി. സജീവ്, ഡെപ്യൂട്ടി കളക്ടര്‍ ഡോ.പി.കെ. ജയശ്രീ, റിട്ടേണിംഗ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. ഏപ്രില്‍ 14 വരെ നിരീക്ഷകന് ജില്ലയിലെ വിവിധ പോളിംഗ് ബൂത്തുകളും കോളനികളും മറ്റും സന്ദര്‍ശിച്ച് സ്വീപ് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തും. കേന്ദ്ര പ്രതിരോധ വകുപ്പില്‍ ഉദ്യോഗസ്ഥനായ എന്‍.എസ്. ലംബ നാഗാലാന്റ് സ്വദേശിയാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. ഫോണ്‍: 09910283444.