ആധാര്‍ പുതുക്കൽ അക്ഷയകേന്ദ്രങ്ങള്‍ വഴി നാളെവരെ സൗജന്യം; പിന്നെ ഫീസ്; സെ​പ്റ്റം​ബ​ര്‍ 14വ​രെ വീ​ട്ടി​ലി​രു​ന്നും വെ​ബ്‌​സൈ​റ്റ് വ​ഴി പു​തു​ക്കാം


കോ​ഴി​ക്കോ​ട്: സെ​പ്റ്റം​ബ​ര്‍ 14വ​രെ വീ​ട്ടി​ലി​രു​ന്ന് വെ​ബ്‌​സൈ​റ്റ് വ​ഴി ആ​ധാ​ർ സൗ​ജ​ന്യ​മാ​യി പു​തു​ക്കാം. ഇ​തി​നാ​യി ഫീ​സ് അ​ട​യ്‌​ക്കേ​ണ്ട.

അ​തേ​സ​മ​യം അ​ക്ഷ​യ-​ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ജൂ​ണ്‍ 14നു​ശേ​ഷം ആ​ധാ​ര്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​മ്പോ​ള്‍ 50 രൂ​പ ഫീ​സ് അ​ട​യ്‌​ക്കേ​ണ്ടി​വ​രും.

14 വൈ​കു​ന്നേ​രം വ​രെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 50 രൂ​പ ഫീ​സ്‌​വേ​ണ്ട. സാ​ധാ​ര​ണ​യാ​യി യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​യു​ഐ​ഡി​എ​ഐ) 50 രൂ​പ ഫീ​സ് ഈ​ടാ​ക്കാ​റു​ണ്ടെ​ങ്കി​ലും ജൂ​ണ്‍ 14 വ​രെ അ​ക്ഷ​യ-​ജ​ന സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത് ആ​വ​ശ്യ​മി​ല്ല.

ഇ​ന്‍റ​ര്‍​നെ​റ്റു​ണ്ടെ​ങ്കി​ല്‍ വീ​ട്ടി​ലി​രു​ന്ന് ഓ​ണ്‍​ലൈ​നാ​യും സെ​പ്തം​ബ​ര്‍ 14-വ​രെ സൗ​ജ​ന്യ​മാ​യി ആ​ധാ​ര്‍ പു​തു​ക്കാം. ആ​ദ്യം https://myaadhaar.uidai.gov.in വെ​ബ്സൈ​റ്റി​ല്‍ ലോ​ഗ് ഇ​ന്‍ ചെ​യ്യ​ണം.https://myaadhaar.uidai.gov.in(ഇവിടെ ക്ലിക്ക് ചെയ്യുക)

ആ​ധാ​ര്‍ ന​മ്പ​റും കാ​പ്ച​യും ന​ല്‍​കി​യാ​ല്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​പ്പെ​ട്ട നി​ങ്ങ​ളു​ടെ ന​മ്പ​റി​ലേ​ക്ക് ഒ​രു ഒ​ടി​പി വ​രും. ഈ ​ഒ​ടി​പി കൂ​ടി ന​ല്‍​കി​യാ​ല്‍ നി​ങ്ങ​ള്‍ ആ​ധാ​ര്‍ അ​പ്ഡേ​ഷ​ന്‍ പേ​ജി​ലെ​ത്തും.

ഇ​വി​ടെ പ്ര​ധാ​ന​മാ​യും ര​ണ്ട് രേ​ഖ​ക​ളാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ഒ​ന്ന് അ​ഡ്ര​സ് പ്രൂ​ഫ്, ഒ​ന്ന് ഐ​ഡ​ന്‍റി​റ്റി പ്രൂ​ഫ്. ഐ​ഡ​ന്‍റി​റ്റി പ്രൂ​ഫി​ന് വേ​ണ്ടി പാ​ന്‍ കാ​ര്‍​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്നി​വ സ്‌​കാ​ന്‍ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്യാം.

അ​ഡ്ര​സ് പ്രൂ​ഫി​ന് പ​ക​രം വോ​ട്ടേ​ഴ്സ് ഐ​ഡി​യു​ടെ സ്‌​കാ​ന്‍​ഡ് കോ​പ്പി ന​ല്‍​കി​യാ​ല്‍ മ​തി. ഇ​തി​ന് പി​ന്നാ​ലെ സ​ബ്മി​റ്റ് കൂ​ടി ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ ആ​ധാ​ര്‍ അ​പ്ഡേ​ഷ​ന്‍ റി​ക്വ​സ്റ്റ് പോ​കും.

തു​ട​ര്‍​ന്ന് സ്‌​ക്രീ​നി​ല്‍ നി​ന്ന് അ​ക്ക്നോ​ള​ജ്മെ​ന്‍റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കാം.ആ​ധാ​ര്‍ അ​പ്ഡേ​റ്റ് ആ​യോ എ​ന്ന​റി​യാ​ന്‍ ഇ​തേ വെ​ബ്സൈ​റ്റി​ല്‍ ത​ന്നെ ആ​ധാ​ര്‍ അ​പ്ഡേ​റ്റ് സ്റ്റേ​റ്റ​സ് എ​ന്ന ടാ​ബി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ മ​തി.

Related posts

Leave a Comment