ഇനി ആ പേരുംകൂടി വന്നാൽ മതി; ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചുവരുകളിൽ കോൺഗ്രസിന്‍റെ ചുവരെഴുത്ത് തുടങ്ങി

വ​ട​ക്കാ​ഞ്ചേ​രി: ലോ​ക​സ​ഭ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ പു​ന്നം​പ​റ​ന്പി​ൽ യുഡി​എ​ഫി​ന്‍റെ ചു​മ​രെ​ഴു​ത്തു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.​സം​വ​ര​ണ സീ​റ്റാ​യ​തി​നാ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​തി​വാ​യി മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ കൈ​പ്പ​ത്തി ചി​ഹ്നം വ​ര​ച്ച് സ്ഥാ​നാ​ർ​ത്ഥി​യു​ടെ പേ​ര് മാ​ത്രം എ​ഴു​താ​തെ​യാ​ണ് ചു​മ​രു​ക​ളി​ൽ എ​ഴു​ത്ത് തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.​

കോ​ണ്‍​ഗ്ര​സി​നെ വി​ളി​ക്കു രാ​ജ്യ​ത്തെ ര​ക്ഷി​ക്കു, യുഡിഎ​ഫ് സ്ഥാ​നാ​ർ​ത്ഥി​യെ വി​ജ​യി​പ്പി​ക്കൂ എ​ന്നെ​ല്ലാം ചു​മ​രി​ൽ എ​ഴു​തി വച്ചിട്ടു​ള്ള​ത്.​സ്ഥാ​നാ​ർ​ഥിയെ പ്ര​ഖ്യാ​പി​ച്ചാ​ൽ ആ ​പേ​ര് മാ​ത്രം എ​ഴു​തി​ച്ചേ​ർ​ക്കാ​വു​ന്ന രീ​തി​യി​യി​ലാ​ണ് ചു​മ​രെ​ഴു​ത്ത് പു​രോ​ഗ​മി​ക്കു​ന്ന​ത്.

 

Related posts