കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി. അന്‍വറിന് ഒരു സാഹചര്യത്തിലും പിന്തുണ നല്കാന് പാര്‍ട്ടി തീരുമാനിച്ചിരുന്നില്ലെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് ഷെല്ലി ഒബ്റോയിയുടെ പ്രതികരണം ചര്‍ച്ചയാവുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അന്‍വര്‍ നല്കിയ പത്രിക തള്ളിപ്പോവുകയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്കിയ പത്രിക സാധുവാകുകയും ചെയ്തതിനിടെയാണ് ഡല്‍ഹിയിലെ എഎപി നേതാവ് ചാനല്‍ പ്രവര്‍ത്തകരോട് ഈ വിഷയത്തില്‍ പ്രതികരിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായോ സ്വതന്ത്ര സ്ഥാനാര്‍ഥിയായോ അന്‍വറിനെ പാര്‍ട്ടി പിന്തുണക്കില്ല. സ്വതന്ത്രനായി മത്സരിച്ചാലും പി.വി അന്‍വറിനെ പിന്തുണക്കേണ്ട ആവശ്യമില്ലെന്നും ഷെല്ലി ഒബ്റോയ് ഒരു സ്വകാര്യ ചാനലിനോടു വ്യക്തമാക്കി.