ഇ​ത് കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ “എ​സി’ റോ​ഡ്; ക​ല്യാ​ണ ഫോ​ട്ടോ ഷൂ​ട്ടു​കാരുടെ ഇഷ്ടയിടം


കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​നെ​യാ​ണ് എ​സി റോ​ഡ് എ​ന്നു വി​ളി​ക്കു​ന്ന​തെ​ങ്കി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ര്‍​ക്കു​മു​ണ്ട് ഒ​രു “എ​സി’ റോ​ഡ്. ക​ടു​ത്ത വേ​ന​ല്‍​ച്ചൂ​ടി​ല്‍ നാ​ടും ന​ഗ​ര​വും വെ​ന്തു​രു​കു​മ്പോ​ള്‍ ആ​ശ്വാ​സ​ത്തി​ന്‍റെ ത​ണ​ലും കു​ളി​ര്‍​മ​യും ന​ല്‍​കു​ക​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം ടി​ബി റോ​ഡ് എ​ന്ന എ​സി റോ​ഡ്. എ​സി​യി​ലി​രി​ക്കു​ന്ന അ​നു​ഭൂ​തി​യാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്പോ​ൾ.

കു​ന്നും​ഭാ​ഗം മു​ത​ല്‍ മ​ണ്ണാ​റ​ക്ക​യം​വ​രെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നി​ല്‍​ക്കു​ന്ന ത​ണ​ല്‍​മ​ര​ങ്ങ​ളാ​ണ് റോ​ഡി​നെ കു​ളി​ർ​മ​യോ​ടെ നി​ല​നി​ർ​ത്തു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പു തൈ​ക​ള്‍ ന​ടു​ക​യും അ​തി​നെ പ​രി​പാ​ലി​ക്കു​ക​യും ചെ​യ്ത ക​രി​പ്പാ​പ്പ​റ​മ്പി​ല്‍ ഡൊ​മി​നി​ക് ഏ​ബ്രാ​ഹം എ​ന്ന ഇ​ങ്കാ​ച്ച​നാ​ണ് ഈ ​ത​ണ​ലി​ട​ത്തി​ന്‍റെ അ​വ​കാ​ശി. 1980ക​ളു​ടെ പ​കു​തി​യോ​ടെ​യാ​ണു തൈ​ക​ള്‍ ന​ട്ട​ത്. വാ​ക, മ​രു​ത്, അ​ക്വേ​ഷ്യ, പ്ര​ത്യേ​ക ഇ​നം കൊ​ന്ന എ​ന്നി​വ​യാ​ണു ന​ട്ടു​പി​ടി​ച്ച​ത്.

നാ​ടി​നു ത​ണ​ല്‍ ഒ​രു​ക്കു​ന്ന ന​ല്ല ശീ​ല​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ളാ​ണ് ടി​ബി റോ​ഡ്. വേ​ന​ല്‍​ക്കാ​ല​ത്തെ ക​ടു​ത്ത​ചൂ​ടി​നു മാ​ത്ര​മ​ല്ല, മ​ഴ​ക്കാ​ല​ത്തു കു​ട​പോ​ലെ ആ​ശ്വാ​സ​മാ​കു​ക​യും ചെ​യ്യു​ന്നു വൃ​ക്ഷ​ങ്ങ​ൾ. വാ​ഹ​നം നി​ര്‍​ത്തി അ​ല്‍​പ്പം വി​ശ്ര​മി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മെ​ല്ലാം ആ​ളു​ക​ള്‍ ഈ ​റോ​ഡ് തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.

മ​ര​ങ്ങ​ൾ പൂ​വി​ടു​ന്ന​തോ​ടെ പാ​ത അ​തി​മ​നോ​ഹ​ര​മാ​കും. പി​ങ്ക്, വ​യ​ല​റ്റ്, മ​ഞ്ഞ നി​റ​ങ്ങ​ളി​ല്‍ പൂ​ക്ക​ളു​ള്ള മ​ര​ങ്ങ​ളാ​ണു ഏ​റെ​യും.പ​ച്ച​പ്പു വി​രി​ച്ച ഈ ​പാ​ത​യോ​ര​ങ്ങ​ളി​ല്‍ പ​ല​പ്പോ​ഴും ക​ല്യാ​ണ ഫോ​ട്ടോ ഷൂ​ട്ടു​ക​ളും സൗ​ഹൃ​ദ​ങ്ങ​ളു​ടെ സെ​ല്‍​ഫി​ക​ളും വി​രി​യാ​റു​ണ്ട്.

ജോ​ജി പേ​ഴ​ത്തു​വ​യ​ലി​ല്‍

Related posts

Leave a Comment