വാതിൽ അടച്ചിരുന്നെങ്കിൽ..! വളവിൽ സ്വ​കാ​ര്യ ബ​സി​ൽ‌ നിന്ന് അമ്മയും മകളും തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബസിന്‍റെ വാതിൽ തുറന്ന നിലയിലെന്ന് യാത്രക്കാർ

രാ​മ​പു​രം: തൊ​ടു​പു​ഴ​യി​ൽ നി​ന്നും നീ​റ​ന്താ​നം വ​ഴി പാ​ലാ​യ്ക്ക് സ​ർ​വ്വീ​സ് ന​ട​ത്തി വ​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡോ​റി​ൽ കൂ​ടി തെ​റി​ച്ചു​വീ​ണ നീ​റ​ന്താ​നം ഇ​രു​ന്പു​കു​ഴി ക​വ​ല​യ്ക്ക് സ​മീ​പം ഒ​ഴു​ക​യി​ൽ ഒ.​റ്റി സാ​റി​ന്‍റെ ഭാ​ര്യ മേ​രി (70) മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ 8.20നാ​ണ് സം​ഭ​വം.

പാ​ലാ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ശ്രാ​വ​ണ്‍ ബ​സി​ൽ വ​ല്യ​വീ​ട്ടി​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തെ സ്റ്റോ​പ്പി​ൽ നി​ന്നും മേ​രി​യും മ​ക​ൾ ആ​ഗ്ന​സും ക​യ​റി. ബ​സ് സ​മീ​പ​ത്തെ ഇ​രു​ന്പു​കു​ഴി ക​വ​ല​യി​ലെ വ​ള​വ് തി​രി​ഞ്ഞ​പ്പോ​ൾ ഡോ​ർ വ​ഴി ഇ​രു​വ​രും തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

ടാ​ർ റോ​ഡി​ലേ​ക്ക് ത​ല​യ​ടി​ച്ച് വീ​ണ് ഗു​രു​ത​ര പ​രി​ക്കു​പ​റ്റി​യ മേ​രി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഗ്ന​സ്സ് സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​ലേ​ക്ക് വീ​ണ​തി​നാ​ൽ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ആ​ഗ്ന​സ്സ് പ്ര​വി​ത്താ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്. ബ​സ്സി​ന്‍റെ ഡോ​ർ തു​റ​ന്നു കി​ട​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

Related posts