അ​ർ​ഹി​ച്ച സ​മ്മാ​നം! വ​ഴി​യ​റി​യാ​തെ കു​ടു​ങ്ങി​പ്പോയ ആം​ബു​ല​ൻ​സി​ന് വ​ഴി​കാ​ട്ടി​യാ​യ ബാ​ല​ന് ധീ​ര​ത​യ്ക്കു​ള്ള പു​ര​സ്ക്കാ​രം

വെ​ള്ള​ത്തി​ൽ കു​ടു​ങ്ങി​യ ആം​ബു​ല​ൻ​സി​ന് വ​ഴി​കാ​ട്ടി​യാ​യ ബാ​ല​ന് ധീ​ര​ത​യ്ക്കു​ള്ള പു​ര​സ്ക്കാ​രം. കൃ​ഷ്ണ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ വെ​ള്ളം കാ​ര​ണം വ​ഴി​യ​റി​യാ​തെ കു​ടു​ങ്ങി​യ ആം​ബു​ല​ൻ​സി​ന് വ​ഴി​കാ​ട്ടി​യാ​യ വെ​ങ്കി​ടേ​ഷ് എ​ന്ന ആ​റാം ക്ലാ​സു​കാ​ര​നെ തേ​ടി​യാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ധീ​ര​ത​യ്ക്കു​ള്ള പു​ര​സ്ക്കാ​ര​മെ​ത്തി​യ​ത്.

കൃ​ഷ്ണ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ പ്ര​ദേ​ശ​മെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. ഈ ​സ​മ​യം ദേ​വ​ദു​ർ​ഗ യാ​ഡ്ഗി​ർ വ​ഴി വ​ന്ന ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ വ​ഴി​യ​റി​യാ​തെ കു​ടു​ങ്ങി​പ്പോ​യി. പെ​ട്ട​ന്നാ​ണ് ഡ്രൈ​വ​ർ​ക്ക് സ​ഹാ​യ​മാ​യി ബാ​ല​ൻ ആം​ബു​ല​ൻ​സി​ന് മു​ൻ​പി​ലൂ​ടെ ഓ​ടി വ​ഴി​കാ​ട്ടി​യ​ത്.

അ​ര​യൊ​പ്പം വെ​ള്ള​ത്തി​ൽ കൂ​ടി ഓ​ടു​ന്ന​തി​നി​ടെ നി​ര​വ​ധി ത​വ​ണ നി​ല​ത്ത് വീ​ണു​വെ​ങ്കി​ലും വീ​ണ്ടു​മെ​ഴു​ന്നേ​റ്റ് വെ​ങ്കി​ടേ​ഷ് ഓ​ടു​ക​യാ​യി​രു​ന്നു. ഓ​ടി​യെ​ത്തി​യ വെ​ങ്കി​ടേ​ഷി​ന് കൈ ​ന​ൽ​കി​യാ​ണ് ക​ര​യ്ക്ക് ക​യ​റ്റി​യ​ത്. സ​മീ​പം നി​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

വ്യാ​ഴാ​ഴ്ച്ച റെ​യ്ച്ചൂ​രി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര​ദി​നാ​ഘോ​ഷ​ത്തി​നി​ടെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ബി. ​ശ​ര​ത്താ​ണ് വെ​ങ്കി​ടേ​ഷി​ന് പു​ര​സ്ക്കാ​രം ന​ൽ​കി​യ​ത്.

Related posts