ഇരുകൈകളുമില്ലാത്തയാൾ  ഓടിച്ച കാർ മറ്റൊരു കാറിൽ ഇടിച്ച് അപടം; യുവാവിനെതിരേ പോലീസ് കേസെടുത്തു; ഷിജു ഓടിച്ചി കാറിന്‍റെ പ്രത്യേകതയെക്കുറിച്ച് പോലീസ് പറ‍‍യുന്നത്

കൊ​ല്ലം : ജ​ന്മ​നാ ഇ​രു​കൈ​ക​ളി​ല്ലാ​ത്ത ആ​ൾ ഓ​ടി​ച്ച കാ​ർ മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ച്ചു. പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ബോ​ബി​ഹൗ​സി​ൽ ഷി​ജു എ​ന്ന യു​വാ​വ് ഓ​ടി​ച്ച കാ​ർ ആ​ണ് ആ​ശ്രാ​മം സ്വ​ദേ​ശി​ക​ളു​ടെ കാ​റി​ൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ശ്രാ​മം യൂ​ണി​യ​ൻ ഡ്രൈ​വിം​ഗ് സ്കൂ​ളി​ന് മു​ന്നി​ൽ ആ​യി​രു​ന്നു അ​പ​ക​ടം.

ഇ​രു കൈ​ക​ളും ഇ​ല്ലാ​ത്ത ഷി​ജു സ്വ​ന്ത​മാ​യി കാ​ർ ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​നം സ​ജ്ജ​മാ​ക്കി കാ​ൽ കൊ​ണ്ടാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. കാ​റി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അം​ഗീ​കാ​ര​മോ ഷി​ജു​വി​ന് ഡ്രൈ​വിം​ങ്ങ് ലൈ​സ​ൻ​സോ ല​ഭി​ച്ചി​ട്ടി​ല്ലാ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ നാ​ല് മാ​സ മാ​യി യു​വാ​വ് വാ​ഹ​മോ​ടി​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​യി. ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts