എംഎൽഎ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്ഐ നേതാവിനെതിരെ തെളിവുകൾ

തൃ​ശൂ​ർ: യു​വ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജീ​വ​ൻ​ലാ​ലി​നെ​തി​രെ തെ​ളി​വു​ക​ൾ. ജീ​വ​ൻ​ലാ​ൽ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ പീ​ഡ​ന​ശ്ര​മം ന​ട​ന്ന ദി​വ​സം താ​മ​സി​ച്ച​തി​നു​ള്ള തെ​ളി​വു​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ​ കെ.​യു.​അ​രു​ണ​ൻ മാ​സ്റ്റ​റു​ടെ മു​റി​യി​ലാണ് മൂ​ന്ന് ദി​വ​സം ജീ​വ​ൻ​ലാ​ൽ താ​മ​സി​ച്ച​ത്. ര​ഹ​സ്യ​മൊ​ഴി​യി​ൽ പെ​ണ്‍​കു​ട്ടി പ​രാ​തി ആ​വ​ർ​ത്തി​ച്ചാ​ൽ ജീ​വ​ലാ​ലി​നെ അ​റ​സ്റ്റ് ചെ​യ്യും. ജൂ​ലൈ പ​ത്തി​ന് ​അ​രു​ണ​ൻ മാ​സ്റ്റ​റു​ടെ മു​റി​യി​ൽ വ​ച്ചാ​ണ് ജീ​വ​ൻ​ലാ​ൽ പ​രാ​തി​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗി​നു സീ​റ്റ് ശ​രി​യാ​ക്കി​കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണു ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ത​ല​സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​ന്ന​ത്. സീ​റ്റ് ശ​രി​യാ​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്ത ശേ​ഷം എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ ബാ​ഗ് എ​ടു​ക്കാ​ൻ എ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ച ശേ​ഷം ജീ​വ​ൻ​ലാ​ൽ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി വി​വ​രം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​യും ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തെ​യും അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി​ക്ക് പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കി​യ​ത്.

Related posts