കരുനാഗപ്പള്ളിയിൽ പൂ​വാ​ല​ശ​ല്യം രൂക്ഷമാകുന്നു;  ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർഥിനികളെ ഉപദ്രപിച്ച ര​ണ്ടുപേ​ർ പോ​ലീ​സ് പി​ടി​യി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​ക​ളെ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്യു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ലാ​യി. തൊ​ടി​യൂ​ർ മ​ഹാ​ദേ​വ​ർ കോ​ള​നി​യി​ൽ ശ്യാം (20), ​വി​ഷ്ണു (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
തൊ​ടി​യൂ​ർ ക​ല്ലേ​ലി​ഭാ​ഗ​ത്തെ സ്കൂ​ളി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ വ​ഴി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പെ​ൺ​കു​ട്ടി​ക​ളെ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്തു വ​രു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.​

ക​ഴി​ഞ്ഞ 15 ന് ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​ത്യേ​ക​ത​രം ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഷാ​ഡോ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​നു സ​മീ​പ​ത്തു നി​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.​ഇ​വ​ർ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ക​രു​നാ​ഗ​പ്പ​ള്ളി എ​സ് ഐ ​ബി മ​ഹേ​ഷ്പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​റ് ചെ​യ്തു.

Related posts