ഒരു വർഷത്തിനിടെ 25 അപകടങ്ങളും മൂന്ന് മരണവും; അ​പ​ക​ടം പ​തി​വാ​യി​ട്ടും മ​രി​യാ​പു​രം ജം​ഗ്ഷ​നി​ൽ വെ​ളി​ച്ച​മി​ല്ല 

എ​ട​ത്വ: അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന മ​രി​യാ​പു​രം ജം​ഗ്ഷ​നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ഴി​വി​ള​ക്ക് ക​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി. എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന​പാ​ത​യി​ൽ മ​രി​യാ​പു​രം ജം​ഗ്ഷ​ൻ മു​ത​ൽ കൈ​ത​മു​ക്ക് ജം​ഗ്ഷ​ൻ വ​രെ​യും, മ​രി​യാ​പു​രം-​ഒ​റ്റാ​റ​ക്ക​ൽ​പ​ടി, മ​രി​യാ​പു​രം-​ക​ന്പ​നി​പീ​ടി​ക എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി വൈ​ദ്യു​തി വി​ള​ക്ക് പ്ര​കാ​ശി​ക്കാ​ത്ത​ത്.

പ​ഞ്ചാ​യ​ത്തം​ഗം ടി.​ടി. തോ​മ​സ് പ​ല​ത​വ​ണ എ​ട​ത്വ കെഎസ്ഇ​ബി ഓ​ഫീ​സി​ൽ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. പ​ഞ്ചാ​യ​ത്തി​ൽനി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ച്ചാ​ണ് വൈ​ദ്യു​തി വി​ള​ക്ക് സ്ഥാ​പി​ച്ച​ത്. നാ​ലു റോ​ഡു​ക​ൾ ഒ​ന്നി​ച്ചു​കൂ​ടു​ന്ന മ​രി​യാ​പു​രം ജം​ഗ്ഷ​നി​ൽ വൈ​ദ്യു​തി വി​ള​ക്കി​ന്‍റെ അ​ഭാ​വം മൂ​ലം നി​ര​വ​ധി വാ​ഹ​നാപ​ക​ട​ങ്ങ​ളാ​ണ് ദി​വ​സേ​ന ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച​തു​ൾ​പ്പെടെ ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 25 ഓ​ളം ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​നാപ​ക​ട​ങ്ങ​ൾ ഇ​വി​ടെ ന​ട​ന്ന​താ​യും മൂ​ന്നോ​ളം യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ഇ​ല്ലാ​താ​യ​താ​യും വാ​ർ​ഡ് അം​ഗം പ​റ​ഞ്ഞു. സ്ഥ​ല​ത്ത് വൈ​ദ്യു​തി വി​ള​ക്ക് പു​നഃസ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി കെഎസ്ഇ​ബി അ​ധി​കൃ​ത​ർ അ​ടി​യ​ന്തര​മാ​യി ചെ​യ്യ​ണ​മെ​ന്ന് വാ​ർ​ഡ് മെ​ന്പ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts