തിരുവല്ല: നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ സ്വദേശി റ്റിജു പി. എബ്രഹാം ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മാടൻമുക്കിലാണ് സംഭവം.
അപകടത്തിൽ തൃക്കൊടിത്താനം കോട്ടമുറി വിഷ്ണു ഭവനിൽ വിഷ്ണുവിനും പരിക്ക്. ഇരുവരെയും തിരുവില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റ്റിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

