വിവാഹം കഴിക്കാമോയെന്ന് ചോദിച്ചു, ഓകെ പറഞ്ഞപ്പോള്‍ വിരലില്‍ അണിയിച്ചത് 56 ലക്ഷം രൂപയുടെ ഡയമണ്ട് മോതിരം, ഫഹദ് ഫാസിലിന്റെ ആദ്യ നായിക നിഖിതയുടെ വിവാഹിതയാകുമ്പോള്‍

nikkiiമലയാള സിനിമയിലെ ഏറ്റവും മോശം എന്‍ട്രിയായിരുന്നു ഫഹദ് ഫാസില്‍. കൈയ്യെത്തും ദൂരത്ത് എന്ന ആദ്യ ചിത്രം ഒരിക്കല്‍ക്കൂടി ഓര്‍മിക്കാന്‍ ഒരു കാരണമുണ്ട്. അന്ന് ഫഹദിന്റെ നായികയായി എത്തിയ പഞ്ചാബി സുന്ദരി നിഖിത വിവാഹിതയാകുകയായണ്. മുംബൈ സ്വദേശിയായ ഗഗന്‍ദീപ് സിങ് മഗോ ആണ് വരന്‍. പഞ്ചാബി കുടുംബത്തില്‍ ജനിച്ച നിഖിത ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. ഇരുവരുടേതും പ്രണയവിവാഹമാണ്. വിവാഹത്തെക്കുറിച്ചുള്ള സസ്‌പെന്‍സ് പൊളിച്ചതും നടി തന്നെയാണ്.

മറ്റു പ്രണയങ്ങളില്‍ നിന്നു വ്യത്യസ്തമായി വിലപിടിപ്പുള്ള സമ്മാനം നല്കിക്കൊണ്ടാണ് ഇവരുടെ പ്രണയം പൂത്തു തളിര്‍ത്തത്. ആ സംഭവത്തെക്കുറിച്ച് നിഖിത പറയുന്നത് കേള്‍ക്കൂ… മുംബൈയില ഒരു ഹോട്ടലില്‍ വച്ചാണ് തന്നെ വിവാഹം കഴിക്കാമോ എന്ന് ഗഗന്‍ ചോദിക്കുന്നത്. സമ്മതം മൂളിയപ്പോള്‍ 3.36 കാരറ്റ് ഡയമണ്ട് മോതിരം വിരലുകളില്‍ അണിയുകയായിരുന്നു. ഏകദേശം 56 ലക്ഷം രൂപ വരും ഈ മോതിരത്തിന്.

മലയാളത്തില്‍ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെടാന്‍ നിഖിതയ്ക്കായില്ല. ബസ് കണ്ടക്ടര്‍, ഭാര്‍ഗവചരിതം, ഡാഡി കൂള്‍, കനല്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലും നിഖിത അഭിനയിച്ചു. തമിഴില്‍ പായും പുലിയാണ് അവസാനചിത്രം.

Related posts