ആ നായികയെ സെറ്റിലെല്ലാവരും കെട്ടിപ്പിടിച്ച് പലവട്ടം ഉമ്മവച്ചു, അവളാകട്ടെ സന്തോഷത്തോടെ നിന്നുകൊടുക്കുകയും ചെയ്തു, രസകരമായ അനുഭവം വിവരിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി

aduഒരു നടിയെ ചുംബിക്കുന്നത് ഇത്ര വലിയ കുറ്റമാണോ. സദാചാര പോലീസിംഗിന്റെ ഇക്കാലത്ത് അതൊക്കെ വലിയ കുറ്റമാണ് ബ്രോ. എന്നു പറയുന്നതിനു മുമ്പ് ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞ ഒരു രസക്കഥ ഒന്നു കേള്‍ക്കൂ. തങ്ങള്‍ അഭിനയിച്ച സിനിമയിലെ നായികയെ സെറ്റിലെത്തിയവര്‍ കടന്നുപിടിച്ച് ഉമ്മവച്ച സംഭവമാണ് താരത്തിന് പറയാനുള്ളത്.

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ‘ ആട് ഒരു ഭീകരജീവിയല്ല’ എന്ന ചിത്രത്തിലെ നായികകയാണ് കൂട്ടചുംബനം നേരിടേണ്ടത്. ഒറ്റ ചിത്രത്തിലൂടെ ചിത്രത്തിനൊപ്പം ഹിറ്റായ നായികയാണ് പിങ്കി. ആട് ഒരു ഭീകര ജീവി എന്ന മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ നായകനായ ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിനൊപ്പം പിങ്കിയും ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയില്‍ ആട് നായികയായി എത്തിയ ആദ്യ ചിത്രമായിരുന്നു ആട് ഒരു ഭീകരജീവി. ഷാജി പാപ്പനും സംഘത്തിനും ഒരു വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനമായി കിട്ടുന്ന ആടിനെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രത്തിന്റെ കഥ.

തകര്‍ത്തഭിനയിച്ച പിങ്കി എല്ലാവരുടേയും പ്രീതി പിടിച്ചുപറ്റി. ചിത്രത്തിലെ എല്ലാവരും പിങ്കിയെ നിരവധി തവണ ഉമ്മവച്ചിട്ടണ്ടെന്ന് ധര്‍മജന്‍ പറഞ്ഞു. ചെവിയാണ് പിങ്കിയുടെ സൗന്ദര്യമെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു. ആദ്യ ഷോട്ടുകള്‍ തന്നെ രണ്ടാമതൊരു ടേക്കിന്റെ ആവശ്യമില്ലാതെയാണ് പിങ്കി പൂര്‍ത്തിയാക്കിത്. ഒരു പഴത്തൊലി ഇട്ടുകൊടുത്താണ് ആദ്യ രംഗത്ത് പിങ്കിയെ അഭിനയിപ്പിച്ചത്. ലക്ഷങ്ങള്‍ മുടക്കി കൊണ്ടുവരുന്ന നായികമാരില്‍ നിന്നും പഴത്തൊലി ഭാവങ്ങള്‍ ലഭിക്കുമ്പോള്‍ ഒരു പഴത്തൊലിയുടെ ചെലവില്‍ മിച്ച ഭാവങ്ങള്‍ നല്‍കിയ പിങ്കിയാണ് താരമെന്ന് അന്ന് സെറ്റിലുണ്ടായിരുന്ന ആരോ പറഞ്ഞതായി അവര്‍ ഓര്‍മിക്കുന്നു.

Related posts