യു​ഡി​എ​ഫി​ന് ആ​ക്ഷേ​പ​ക​രം; മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ലാ​ത്ത ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് ഗുണം ചെയ്യില്ല; ധ​ർ​മ​ജ​നെതിരേ ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി

  കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി. ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​ത് യു​ഡി​എ​ഫി​ന് ആ​ക്ഷേ​പ​ക​ര​മാ​ണെ​ന്നും ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ന്ന​ണി മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നു​മാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ അ​ഭി​പ്രാ​യം. ഇ​ക്കാ​ര്യം അ​റി​യി​ച്ച് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി കെ​പി​സി​സി​ക്ക് ക​ത്ത് അ​യ​ച്ചു. മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ലാ​ത്ത ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് കെ​പി​സി​സി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ധ​ര്‍​മ​ജ​നെ മാ​റ്റി​നി​ര്‍​ത്തി പ​ക​രം മ​റ്റ് യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Read More

അന്ന് അവനെ രക്ഷിച്ചത് ആ ഡയറിയാണ് ! പോലീസിന്റെ ചോദ്യം ചെയ്യല്‍ സമയത്ത് ഡയറി ധര്‍മജനെ രക്ഷിച്ച കഥ തുറന്നു പറഞ്ഞ് പിഷാരടി

മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ധര്‍മജനും പിഷാരടിയും. ഇരുവരും ഇപ്പോള്‍ സിനിമയില്‍ സജീവമാണെങ്കിലും ഇവരെ ആളുകള്‍ ഏറ്റെടുത്തത് ടെലിവിഷന്‍ കോമഡികളിലൂടെയായിരുന്നു. ഇരുവരുടെയും കൗണ്ടറുകള്‍ പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിരുന്നു. നടന്‍, അവതാരകന്‍ എന്നീ നിലകളില്‍ നിന്നും വിജയ സംവിധായകന്റെ കസേരയില്‍ ഇരിക്കുകയാണ് പിഷാരടി ഇപ്പോള്‍. തന്റെ ഡയറി എഴുത്ത് കൊണ്ട് ഉണ്ടായ ചില നല്ല കാര്യങ്ങളെക്കുറിച്ച് രമേഷ് പിഷാരടി പറയുന്നു. ‘ 90 മുതല്‍ എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ളയാളാണ് ഞാന്‍. പണ്ടൊരു കേസുമായി ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്..അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്തുശീലം കൊണ്ട് ചെറുതും വലുതുമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്.’ പിഷാരടി പറയുന്നു.

Read More

ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നു​ള്ള ആ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ സ​ന്തോ​ഷം ന​ൽ​കു​ന്നു; സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ ​നി​ന്നു ദു​രി​താ​ശ്വാ​സ ​സഹായവുമായി നടൻ ധർമ്മജൻ

തൃ​ശൂ​ർ: സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ​നി​ന്നു ദു​രി​താ​ശ്വാ​സ​വു​മാ​യി ന​ട​ൻ ധ​ർ​മ​ജ​നെ​ത്തി. തൃ​ശൂ​ർ പ്ര​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ആ​രം​ഭി​ച്ച ക​ള​ക‌്ഷ​ൻ സെ​ന്‍റ​റി​ലേ​ക്കാ​ണ് നി​ര​വ​ധി സാ​ധ​ന​ങ്ങ​ളു​മാ​യി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ധ​ർ​മ​ജ​നും സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി​യ​ത്. തൃ​ശൂ​രി​ൽ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന “ധ​മാ​ക്ക’ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​സ് ക്ല​ബി​ലേ​ക്കു സ​ഹാ​യ​മെ​ത്തി​ച്ച​ത്. ഒ​രി​ക്ക​ലും തി​രി​ച്ചു​വ​ര​രു​തേ​യെ​ന്നു പ്രാ​ർ​ഥി​ച്ച ദു​ര​ന്ത​മാ​ണ് വീ​ണ്ടു​മെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു. സ​ങ്ക​ട​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ഴും ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നു​ള്ള ആ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ സ​ന്തോ​ഷം ന​ൽ​കു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​സ​മ​യ​ത്തു കു​റേ സ്ഥ​ല​ത്തു പോ​കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും ക​ഴി​ഞ്ഞു. സി​നി​മ​യു​ടെ തി​ര​ക്കാ​യ​തി​നാ​ൽ ഇ​ക്കു​റി ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ വെ​ള്ള​ത്തി​ൽ എ​ന്‍റെ വീ​ട് മു​ങ്ങി​യി​രു​ന്നു. ഇ​ത്ത​വ​ണ വീ​ടി​ന്‍റെ അ​ടു​ത്തു​വ​രെ എ​ത്തി​യെ​ന്ന് അ​റി​യി​ച്ച് വെ​ള്ളം പോ​യി. ലൊ​ക്കേ​ഷ​നി​ൽ വ​ള​രെ സീ​നി​യ​റാ​യ ന​ട​ൻ​മാ​രു​ണ്ട്. അ​വ​രു​ടെ​യൊ​ക്കെ പ്ര​തി​നി​ധി​യാ​യി​ട്ടാ​ണ് ഞാ​നി​വി​ടെ എ​ത്തി​യ​ത്. എ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ കേ​ര​ള​ത്തി​ൽ 11 ഫി​ഷ് ഹ​ബ്ബു​ക​ളു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ​നി​ന്നും സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച്…

Read More

എന്റെ വീട്ടിലെ കട്ടിലും എസിയുമെല്ലാം വാങ്ങിത്തന്നത് ദിലീപേട്ടനാണ്; എനിക്ക് അത് മറക്കാന്‍ പറ്റില്ല; ദിലീപ് ജയില്‍ മോചിതനായ ദിവസം കരഞ്ഞതിനെക്കുറിച്ച് ധര്‍മജന്‍ മനസു തുറക്കുന്നു

  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ദിലീപിനെ പിന്തുണച്ചു മുന്‍പന്തിയില്‍ നിന്നയാളായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപ് ജയില്‍ മോചിതനായ ദിവസം ധര്‍മജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു. അന്ന് കരഞ്ഞതിനെക്കുറിച്ച് ഇപ്പോള്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ തുറന്നു പറയുന്നു. അന്ന് കരഞ്ഞതിനെപ്പറ്റി ധര്‍മജന്‍ പറയുന്നതിങ്ങനെ…അന്ന് ദിലീപേട്ടനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞെന്ന് പറഞ്ഞ് ട്രോള്‍ ഒക്കെ വന്നിരുന്നല്ലോ.. എനിക്ക് ദിലീപേട്ടനെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം കൊണ്ട് കരഞ്ഞു പോയതാണ്. എനിക്ക് ദിലീപേട്ടനുമായുള്ളത് അത്രയും വലിയ അടുപ്പമാണ്. വെറും സൗഹൃദം മാത്രമല്ല അത്. സ്വന്തം ചേട്ടനെ പോലെ തന്നെയാണ് എനിക്ക് ദിലീപേട്ടന്‍. എന്നെ സിനിമയില്‍ കൊണ്ടു വന്നത് ദിലീപേട്ടനാണ്. പലപ്പോഴും താങ്ങായും തണലായും നിന്നിട്ടുണ്ട്. ആ ബന്ധം അങ്ങനെ വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹം അന്വേഷിക്കും. പുതിയ വീട് വച്ചപ്പോള്‍ സമ്മാനങ്ങള്‍…

Read More

ധര്‍മജന്‍ എങ്ങും തൊടാതെ ഉരുണ്ടു കളിക്കുന്നു; ദിലീപിനെയും നാദിര്‍ഷായെയും കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മജന്റെ മറുപടി ബഹുരസം…

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്്ത ധര്‍മജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മുമ്പില്‍ ഉരുണ്ടു കളിക്കുന്നു.ദിലീപിനെയും നാദിര്‍ഷായെയും കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മജന്‍ പറഞ്ഞ മറുപടിയാണ് സംശയം ജനിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സിനിമയിലെ പല താരങ്ങളെയും ചോദ്യം ചെയ്തു.കേസുമായി ബന്ധപ്പെട്ട് ധര്‍മജന്‍ ബോള്‍ഗാട്ടിയെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.എന്താണ് പൊലീസ് ചോദിച്ചത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സുനിയുടെ ഒപ്പമുള്ള ഫോട്ടോ കാണിച്ചതിനു ശേഷം ഇയാളെ അറിയാമോയെന്നു മാത്രമാണ് പോലീസ് ചോദിച്ചതെന്നായിരുന്നു ധര്‍മജന്റെ മറുപടി. അതേ സമയം ദിലീപിനെ കുറിച്ചും നാദിര്‍ഷായെ കുറിച്ചും പൊലീസ് എന്തെങ്കിലും ചോദിച്ചോ എന്ന ചോദ്യത്തിന് മുന്‍പില്‍ ധര്‍മജന്‍ എങ്ങും തൊടാതെയുള്ള മറുപടിയാണ് പറഞ്ഞത്.അമേരിക്കയിലെ പരിപാടി കഴിഞ്ഞിട്ട് വന്നതേയുള്ളൂ എന്നാണ് ധര്‍മജന്‍ പ്രതികരിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ശേഷം സംവിധായകന്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ഫോണില്‍ വിളിച്ചെന്ന് മുഖ്യപ്രതി…

Read More

ആ നായികയെ സെറ്റിലെല്ലാവരും കെട്ടിപ്പിടിച്ച് പലവട്ടം ഉമ്മവച്ചു, അവളാകട്ടെ സന്തോഷത്തോടെ നിന്നുകൊടുക്കുകയും ചെയ്തു, രസകരമായ അനുഭവം വിവരിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി

ഒരു നടിയെ ചുംബിക്കുന്നത് ഇത്ര വലിയ കുറ്റമാണോ. സദാചാര പോലീസിംഗിന്റെ ഇക്കാലത്ത് അതൊക്കെ വലിയ കുറ്റമാണ് ബ്രോ. എന്നു പറയുന്നതിനു മുമ്പ് ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞ ഒരു രസക്കഥ ഒന്നു കേള്‍ക്കൂ. തങ്ങള്‍ അഭിനയിച്ച സിനിമയിലെ നായികയെ സെറ്റിലെത്തിയവര്‍ കടന്നുപിടിച്ച് ഉമ്മവച്ച സംഭവമാണ് താരത്തിന് പറയാനുള്ളത്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ‘ ആട് ഒരു ഭീകരജീവിയല്ല’ എന്ന ചിത്രത്തിലെ നായികകയാണ് കൂട്ടചുംബനം നേരിടേണ്ടത്. ഒറ്റ ചിത്രത്തിലൂടെ ചിത്രത്തിനൊപ്പം ഹിറ്റായ നായികയാണ് പിങ്കി. ആട് ഒരു ഭീകര ജീവി എന്ന മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ നായകനായ ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിനൊപ്പം പിങ്കിയും ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയില്‍ ആട് നായികയായി എത്തിയ ആദ്യ ചിത്രമായിരുന്നു ആട് ഒരു ഭീകരജീവി. ഷാജി പാപ്പനും സംഘത്തിനും ഒരു വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനമായി കിട്ടുന്ന ആടിനെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രത്തിന്റെ…

Read More