അടുക്കള ബജറ്റ് താളംതെറ്റിച്ച് പാചകവാതക വില; ഹോട്ടൽ ബിസിനസിന്‍റെ നടുവൊടിച്ച് വിലക്കയറ്റം


ക​ടു​ത്തു​രു​ത്തി: അ​ടി​ക്ക​ടി​യു​ള്ള പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​ ഹോ​ട്ട​ല്‍ മേ​ഖ​ല​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. അ​ടു​ക്ക​ള ബ​ജ​റ്റ് താ​ളം തെ​റ്റി​ച്ച പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​യാ​ണ് ഇ​പ്പോ​ള്‍ ഹോ​ട്ട​ല്‍ വി​ഭ​വ​ങ്ങ​ളെ​യും പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ച്ച​തോ​ടെ എ​ല്ലാ സാ​ധ​ന​ങ്ങ​ള്‍​ക്കും കു​ത്ത​നെ വി​ല​കൂ​ടി.

600 രൂ​പ​യോ​ളം കൂ​ടി
എ​ല്ലാ വ​സ്തു​ക്ക​ളു​ടെ​യും വി​ല കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ച​ക​വാ​ത​ക​ത്തി​നും വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. വാ​ണി​ജ്യ സി​ലി​ന്‍​ഡ​റി​ന് ഈ ​വ​ര്‍​ഷം മാ​ത്രം അ​റു​ന്നൂ​റോ​ളം രൂ​പ​യാ​ണു കൂ​ടി​യ​ത്.

പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല കു​റ​യ്ക്കാ​ന്‍ ത​യാ​റാ​കാ​ത്ത പ​ക്ഷം വി​ഭ​വ​ങ്ങ​ളു​ടെ വി​ല കൂ​ട്ടാ​തെ നി​ര്‍​വാ​ഹ​മി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പാ​ണു ഹോ​ട്ട​ല്‍ വ്യാ​പാ​രി​ക​ള്‍ ന​ല്‍​കു​ന്ന​ത്.

ഏ​റ്റ​വും ഒ​ടു​വി​ല്‍ 268 രൂ​പ വ​ര്‍​ധി​ച്ച​പ്പോ​ള്‍ 19 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള സി​ലി​ന്‍​ഡ​ര്‍ വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 1,994 രൂ​പ കൈ​യി​ല്‍ ക​രു​ത​ണം. പാ​ച​ക​വാ​ത​ക​ത്തി​ന് മാ​ത്ര​മാ​ണ് ഈ ​തു​ക.

വി​ല കൂ​ട്ടേ​ണ്ടി വ​രും
ഇ​റ​ച്ചി, മീ​ന്‍, പ​ച്ച​ക്ക​റി, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ​വ​യു​ടെ വി​ല​യും കൂ​ടി ക​ണ​ക്കാ​ക്കി​യാ​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക പ്ര​യാ​സ​മാ​ണ്. സാ​ധ​ന​ങ്ങ​ളു​ടെ വി​ല കൂ​ടി​യി​ട്ടും ഹോ​ട്ട​ലു​ക​ളി​ല്‍ ഭ​ക്ഷ​ണ​ത്തി​നു വി​ല കൂ​ട്ടി​യി​ട്ടി​ല്ലെ​ന്നും ഹോ​ട്ട​ലു​ട​മ​ക​ള്‍ പ​റ​യു​ന്നു. ഈ ​സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ വി​ല കൂ​ട്ടേ​ണ്ടി വ​രും.

കോ​വി​ഡി​ന് ശേ​ഷ​വും പ്ര​തി​സ​ന്ധി
കോ​വി​ഡ് രൂ​ക്ഷ​മാ​യി ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ഹോ​ട്ട​ല്‍ വ്യ​വ​സാ​യം. ഇ​തി​ല്‍​നി​ന്നു ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണു വി​ല​ക്ക​യ​റ്റം. കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്ഥി​തി ഇ​തു ത​ന്നെ​യാ​ണ്. തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ ഉ​ണ​ങ്ങി​യ വി​റ​കി​ന്‍റെ ല​ഭ്യ​ത​യെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല​കൾ
കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ​ണം ന​ല്‍​കു​ന്ന കു​ടും​ബ​ശ്രീ ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല​ക​ളും വി​ല​ക്ക​യ​റ്റ​ത്തി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​വ​രു​ടെ വ​രു​മാ​ന​ത്തെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്.20 രൂ​പ​യ്ക്ക് ഊ​ണു ന​ല്‍​കു​മ്പോ​ള്‍ 10 രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ സ​ബ്സി​ഡി​യാ​യി ഇ​വ​ര്‍​ക്കു ല​ഭി​ച്ചി​രു​ന്ന​ത്.

അ​ഞ്ച് മു​ത​ല്‍ 15 പേ​ര്‍ വ​രെ അ​ട​ങ്ങു​ന്ന ഓ​രോ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ദി​വ​സേ​ന 700 മു​ത​ല്‍ 1,200 പേ​ര്‍​ക്കു​വ​രെ ഭ​ക്ഷ​ണം ന​ല്‍​കു​ന്നു​ണ്ട്. ഇ​തി​ല്‍​നി​ന്നു മാ​സം 8,000 – 12,000 രൂ​പ വ​രെ വ​രു​മാ​നം നേ​ടു​ന്ന​വ​രു​ണ്ട്.

വരുമാനത്തിൽ നഷ്ടം
വ​രു​മാ​ന​ത്തി​ല്‍ 10 മു​ത​ല്‍ 12 ശ​ത​മാ​നം വ​രെ ന​ഷ്ട​മാ​ണ് ഇ​വ​ര്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. 900 പേ​ര്‍​ക്കു ഭ​ക്ഷ​ണം ന​ല്‍​കു​ന്ന ഹോ​ട്ട​ലു​ക​ളി​ല്‍ പ്ര​തി​ദി​നം ര​ണ്ട് മു​ത​ല്‍ മൂ​ന്നു സി​ല​ണ്ട​റു​ക​ള്‍ വ​രെ പാ​ച​ക​ത്തി​നാ​യി വേ​ണ്ടി വ​രും.

ഒ​രു സി​ലി​ന്‍​ഡ​റി​നു ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വാ​ക്കേ​ണ്ടി​വ​രു​മ്പോ​ള്‍ ഇ​വ​രു​ടെ വ​രു​മാ​ന​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം വേ​റെ​യും.

മുതലാകാതെ വ്യാപാരികൾ
പാ​ച​ക​വാ​ത​ക​ത്തി​നും മ​റ്റും വി​ല കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്ല. നി​ല​വി​ല്‍ 12 രൂ​പ​യ്ക്ക് ചാ​യ കൊ​ടു​ത്താ​ല്‍ പോ​ലും മു​ത​ലാ​കാ​ത്ത സ്ഥി​തി​യാ​യി. ജി​എ​സ്ടി​യും ലൈ​സ​ന്‍​സും നി​കു​തി​യു​മൊ​ക്കെ​യാ​യി സ​ര്‍​ക്കാ​രി​ലേ​ക്ക് പ​ണ​മ​ട​യ്ക്കു​ന്ന ഹോ​ട്ട​ല്‍ വ്യാ​പാ​രി​ക​ള്‍​ക്ക് സ​ബ്‌​സി​ഡി​യോ പാ​ക്കേ​ജോ ഇ​തു​വ​രെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment