സോഷ്യൽ മീഡിയയ്ക്ക് വളരെ സുപരിചിതരാണ് നടൻ കൃഷ്ണകുമാറിന്റെ മക്കളും ഇൻഫ്ലുവൻസർമാരുമായ അഹാന, ദിയ , ഇഷാനി, ഹൻസിക എന്നിവർ. അടുത്തിടെയാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. വീട്ടിലെ ആദ്യ വിവാഹം കുടുംബം നന്നായി ആഘോഷിച്ചിരുന്നു. ദിയയ്ക്ക് ഒരു കുഞ്ഞ് പിറന്നു. ഇപ്പോൾ കുഞ്ഞിന്റെ വിശേഷങ്ങളാണ് താരകുടുംബം പങ്കിടാറുള്ളത്.
ഈ വീഡിയോകൾക്കെല്ലാം താഴെ സ്ഥിരമായി വരുന്നൊരു ചോദ്യമുണ്ട്. നടികൂടിയായ അഹാന കൃഷ്ണയുടെ വിവാഹം എപ്പോഴാണെന്ന്. അഹാനയാണ് മൂത്ത മകൾ എന്നിരിക്കെ എന്തുകൊണ്ടാണ് മകളെ വിവാഹം കഴിപ്പിക്കാത്തത് എന്ന ചോദ്യം കൃഷ്ണകുമാറിനോടും ഭാര്യ സിന്ധുവിനോടും ആരാധകർ ചോദിച്ചിട്ടുണ്ട്. എന്തായാലും വിവാഹക്കാര്യം സംബന്ധിച്ച ചോദ്യങ്ങളോട് ഇപ്പോൾ ആദ്യമായി പ്രതികരിക്കുകയാണ് അഹാന. ഒരഭിമുഖത്തിലാണ് പ്രതികരണം.
വീട്ടിൽ ഒരു കല്യാണം കഴിഞ്ഞു, അടുത്തത് ആരാണ് എന്നായിരുന്നു ചോദ്യം.അടുത്തത് സ്വാഭാവികമായിട്ടും ഞാൻ ആയിരിക്കണമല്ലോ. ഇഷാനി എന്നേക്കാളും അഞ്ച് വയസ് ഇളയതാണ്. അവൾ ഈ അടുത്ത് ഒരു വീഡിയോയിൽ പറയുകയും ചെയ്തു എനിക്ക് കല്യാണം കഴിക്കാനൊന്നും താല്പര്യമില്ല. അതുകൊണ്ട് എനിക്ക് തോന്നുന്നു അടുത്ത ഒരു അഞ്ച് വർഷത്തേക്ക് ഇഷാനിക്ക് അങ്ങനെയൊരു ചിന്ത തീരെ മനസിൽ വരുമെന്ന് തോന്നുന്നില്ല. അവൾക്ക് പൊതുവേ അതിനോടൊന്നും ഇപ്പോൾ താത്പര്യമില്ല.
അതുകൊണ്ടുതന്നെ സ്വഭാവികമായും അടുത്തത് ഞാനായിരിക്കും. അത് ടൈം ആയതു കൊണ്ടല്ല. ഇപ്പോ ചിന്തിക്കാവുന്ന കാര്യങ്ങളാണ്, ഉടനേ എന്നു പറഞ്ഞാൽ മേ ബി ഒരു ഒരു ഒന്നൊന്നര വർഷത്തിൽ. ശരിക്കും സമയമായി എന്നതുകൊണ്ടോ, പ്രായമായി എന്നതുകൊണ്ടോ അല്ല- അഹാന പറഞ്ഞു.
സ്വഭാവികമായും അഹാനയുടെ വരൻ ആരായിരക്കും എന്ന ചോദ്യം ആരാധകർ ഉയർത്തുന്നുണ്ട്. അടുത്ത സുഹൃത്തും സിനിമാറ്റോഗ്രഫറുമായ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തേതന്നെ ഉയർന്നിരുന്നു. ഇതിനോട് പക്ഷെ അഹാന ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം അഭിമുഖത്തിൽ നിമിഷിനെക്കുറിച്ച് ചോദ്യമുയർന്നു. അഹാനയെപ്പോലെതന്നെ ചിന്തിക്കുന്ന ആളാണോ നിമിഷ് എന്ന ചോദ്യത്തിന് നിമിഷ് എന്റെ കൂട്ടുകാരനാണ് എന്നാണ് അഹാന പറഞ്ഞത്. നേരത്തേ തന്റെ മൂത്ത മകളെ വിവാഹം കഴിക്കുന്നത് ഒരു അന്യമതസ്ഥനാണെന്ന് കേട്ടതായി കൃഷ്ണകുമാർ പറഞ്ഞിരുന്നു. എന്നാൽ ഇതിനോട് അഹാന പ്രതികരിച്ചുമില്ല.