ഇ​മ വി​ടാ​തെ എ​ഐ കാ​മ​റ; പി​ഴ ഈ​ടാ​ക്കു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം; നോട്ടീസ് അയച്ചു തുടങ്ങിയില്ല; ഇപ്പോ ശരിയാകുമെന്ന പ്രതീക്ഷയോടെ മോട്ടോർ വാഹന വകുപ്പ്

പി. ​ജ​യ​കൃ​ഷ്ണ​ൻ
ക​ണ്ണൂ​ർ: ഗ​താ​ഗ​ത നി​യ​മലം​ഘ​നം ത​ട​യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മു​ക്കി​ലും മൂ​ല​യി​ലും എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ഇ​മ വി​ടാ​തെ അ​വ പ്ര​വ​ര്‍​ത്തി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും പി​ഴ ഈ​ടാ​ക്കു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു.

ര​ണ്ട് ദി​വ​സം പി​ന്നി​ട്ടി​ട്ടും ഒ​രു നോ​ട്ടീ​സ് പോ​ലും ഇ​തു​വ​രെ അ​യയ്​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​രി​വാ​ഹ​ൻ സോ​ഫ്റ്റ് വെ​യ​റി​ലെ പ്ര​ശ്ന​ങ്ങ​ൾ എ​ൻ​ഐ​സി ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നാ​ണ് ഇ​തേ​ക്കു​റി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്ര​തി​ക​രി​ച്ച​ത്.

സീ​റ്റ് ബെ​ൽ​റ്റു​ക​ൾ ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​വ​രാ​ണ് കൂ​ടു​ത​ലാ​യും കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഹെ​ൽ​മ​റ്റ് ഇ​ടാ​തെ പോ​കു​ന്ന​വ​രും കാ​മ​റ​യി​ൽ കു​ടു​ങ്ങു​ന്നു​ണ്ട്.

മാ​സ​ങ്ങ​ള്‍ നീ​ണ്ട ട്ര​യ​ൽ റ​ണ്ണും കൊ​ട്ടി​യാ​ഘോ​ഷി​ച്ചു​ള്ള ഉ​ദ്ഘാ​ട​ന​വും കെ​ങ്കേ​മ​മാ​യി ന​ട​ന്നെ​ങ്കി​ലും, കാ​മ​റ പ്ര​വ​ര്‍​ത്തി​ച്ച് തു​ട​ങ്ങി​യ​പ്പോ​ൾ പ​ണി പാ​ളി​യെ​ന്നാ​ണ് ഇ​ന്ന​ലെവ​രെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളി​ൽനി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്.

വാഹനങ്ങളുടെ വേഗം കണക്കാക്കുന്നതിൽ പിശക് സംഭവിക്കുന്നുണ്ടെന്നും അറിയുന്നു. ഒരു ബൈക്കിന് 1240 കിലോമീറ്റർ വേഗം വരെ രേഖപ്പെടുത്തിയത്രെ.

കാ​മ​റ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഓ​രോ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്തി​യാ​ൽ പ​രി​വാ​ഹ​ൻ സോ​ഫ്റ്റു​വെ​യ​റി​ലേ​ക്ക് അ​യ​യ്ക്കും.

വാ​ഹ​ന ഉ​ട​മ​യ്ക്ക് എ​സ്എം​എ​സ് പോ​കേ​ണ്ട​തും ഇ- ​ചെ​ലാ​ൻ ത​യാ​റാ​ക്കു​ന്ന​തു​മെ​ല്ലാം നാ​ഷ​ണ​ൽ ഇ​ൻ​ഫോ​മാ​റ്റി​ക് സെ​ന്‍റ​റി​ന്‍റെ (എ​ൻ​ഐ​സി) കീ​ഴി​ലു​ള്ള സോ​ഫ്റ്റ് വെ​യ​ര്‍ വ​ഴി​യാ​ണ്.

തി​ങ്ക​ളാ​ഴ്‌​ച രാ​വി​ലെ മു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി സോ​ഫ്റ്റ് വെ​യ​റി​ലേ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്തെ​ങ്കി​ലും ഇ​തു​വ​രെ ആ​ർ​ക്കും എ​സ്എം​എ​സ് പോ​യി​ട്ടി​ല്ല. നി​യ​മ ലം​ഘ​ന​ത്തി​ന് ചെ​ലാ​നും ത​യാ​റാ​യി​ട്ടി​ല്ല.

ഇ​ത്ര​യും അ​ധി​കം നി​യ​ലം​ഘ​ന​ങ്ങ​ള്‍ ഒ​രു​മി​ച്ച് അ​പ് ലോ​ഡ് ചെ​യ്യു​മ്പോ​ള്‍ സോ​ഫ്റ്റ് വെ​യ​റി​ൽ മാ​റ്റം വ​രു​ത്താ​ൻ എ​ൻ​ഐ​സി സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്ക് പി​ഴ അ​ട​യ്ക്കാ​നു​ള്ള നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​തി​നു​ള്ള പ്രി​ന്‍റ് എ​ടു​ത്ത് വ​ച്ചി​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നും ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി​യി​ല്ല.

 

Related posts

Leave a Comment