എ​മി​റേ​റ്റ്‌​സ് വി​മാ​ന​ത്തി​ൽ ദു​ബാ​യ് വ​ഴി ന്യൂ​യോ​ര്‍​ക്കി​ലേ​ക്ക് പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂ​ര്‍​ത്തെന്ന് പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക​കേ​ര​ള സ​ഭ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നു യാ​ത്ര തിരിച്ചു.

പു​ല​ര്‍​ച്ചെ 4.35 നു​ള്ള എ​മി​റേ​റ്റ്‌​സ് വി​മാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ദു​ബാ​യ് വ​ഴി ന്യൂ​യോ​ര്‍​ക്കി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.ധ​ന​മ​ന്ത്രി കെ.എ​ന്‍. ബാ​ല​ഗോ​പാ​ല്‍, സ്പീ​ക്ക​ര്‍ എ.എ​ന്‍. ഷം​സീ​ര്‍, ചീ​ഫ് സെ​ക്ര​ട്ട​റി വി.പി. ജോ​യി തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

ഭാ​ര്യ ക​മ​ല വി​ജ​യ​നും ഒ​പ്പ​മു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ ന്യൂ​യോ​ര്‍​ക്ക് ടൈം​സ് സ്‌​ക്വ​യ​റി​ലെ മാ​രി​യ​റ്റ് മാ​ര്‍​ക് ക്വീ​യി​ല്‍ ലോ​ക​കേ​ര​ള സ​ഭ മേ​ഖ​ലാ സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്പീ​ക്ക​ര്‍ എ​.എ​ന്‍. ഷം​സീ​ര്‍ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ ധ​ന​മ​ന്ത്രി കെ​.എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും ലോ​ക​കേ​ര​ള സ​ഭാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

ജൂ​ണ്‍ 11ന് ​വൈ​കി​ട്ട് ന്യൂ​യോ​ര്‍​ക്ക് ടൈം​സ് സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​വാ​സി സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും.

ജൂ​ണ്‍ 14ന് ​ന്യൂ​യോ​ര്‍​ക്കി​ല്‍നി​ന്ന് ക്യൂബയിലെ ഹ​വാ​ന​യി​ലേ​ക്ക് തി​രി​ക്കും. ജൂ​ണ്‍ 15, 16 തി​യ​തി​ക​ളി​ല്‍ ഹ​വാ​ന​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും.​

ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍​ജും ക്യൂ​ബ സ​ന്ദ​ര്‍​ശ​ന സം​ഘ​ത്തി​ലു​ണ്ട്. വി​വി​ധ പ്ര​മു​ഖ​രു​മാ​യും മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തും.

ജോ​സ് മാ​ര്‍​ട്ടി ദേ​ശീ​യ സ്മാ​ര​കം അ​ട​ക്ക​മു​ള്ള ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കും. ഈ ​മാ​സം 19ന് ​മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യെ​ത്തും.

സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മുഖ്യമന്ത്രി വിദേശയാത്ര ന​ട​ത്തു​ന്ന​ത് ധൂ​ര്‍​ത്താ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്.

Related posts

Leave a Comment