99 രൂപയ്ക്ക് വാർഷിക റീ ജാർജ് ചെയ്തോ; ഇനി കൊതുകു കടിച്ചാൽ ഉപഭോക്താക്കൾ പേടിക്കേണ്ട; കൊ​തു​കു ക​ടി​ച്ച് രോ​ഗ​മു​ണ്ടാ​കുന്നവർക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​മാ​യി എ​യ​ർ​ടെ​ൽ

കൊ​ച്ചി: കൊ​തു​കു ക​ടി​ച്ച് രോ​ഗ​മു​ണ്ടാ​യാ​ലും ഇ​നി ഇ​ൻ​ഷ്വ​റ​ൻ​സ്. സ്വ​കാ​ര്യ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യാ​യ എ​ച്ച്ഡി​എ​ഫ്സി എ​ർ​ഗോ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സു​മാ​യി ചേ​ർ​ന്ന് എ​യ​ർ​ടെ​ൽ പേ​യ്മെ​ന്‍റ്സ് ബാ​ങ്കാ​ണു പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്.

പു​തി​യ കൊ​തു​കു​ജ​ന്യ രോ​ഗ സം​ര​ക്ഷ​ണ പോ​ളി​സി​യു​ടെ കീ​ഴി​ൽ ഡെ​ങ്കി, മ​ലേ​റി​യ, ചി​ക്കു​ൻ​ഗു​നി​യ, ജാ​പ്പ​നീ​സ് എ​ൻ​സി​ഫ​ലൈ​റ്റി​സ്, കാ​ല-​അ​സ​ർ, ലിം​ഫാ​റ്റി​ക് ഫൈ​ലേ​റി​യാ​സി​സ് (എ​ലി​ഫ​ന്‍റി​യാ​ലി​സി​സ്), സി​ക്ക വൈ​റ​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് ജോ​ലി​ക്കു പോ​കാ​നാ​കാ​തെ വ​ന്നാ​ൽ പോ​ളി​സി വ​ഴി സാ​ന്പ​ത്തി​ക സ​ഹാ​യം കി​ട്ടും. എ​യ​ർ​ടെ​ൽ പേ​യ്മെ​ന്‍റ്സ് ബാ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 99 രൂ​പ​യു​ടെ വാ​ർ​ഷി​ക റീ​ച്ചാ​ർ​ജി​ൽ പോ​ളി​സി ല​ഭ്യ​മാ​കും.

24 മ​ണി​ക്കൂ​ർ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​പ്പോ​ലും ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന് എ​യ​ർ​ടെ​ൽ പേ​യ്മെ​ന്‍റ്സ് ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ അ​നു​ബ​ത്ര ബി​ശ്വാ​സ് പ​റ​ഞ്ഞു.

Related posts