നായകൻ തലയാണെങ്കിൽ നോ ഡിമാൻഡ്…!

ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര ഒ​രു സി​നി​മ തെ​ര​ഞ്ഞെ​ടു​ക്കുന്പോ​ൾ പ​ല നി​ബ​ന്ധ​ന​ക​ളും മു​ന്നോ​ട്ടു വ​യ്ക്കാ​റു​ണ്ട്. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ചി​ല​പ്പോ​ൾ ന​യ​ൻ​സി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ ത​ല​വേ​ദ​ന​യും ആ​കാ​റു​ണ്ട്. എ​ങ്കി​ലും ന​യ​ൻ​സി​ന്‍റെ അ​ഭി​ന​യ​മി​ക​വ് കൊ​ണ്ട് പ​ല​രും ക​ണ്ണ​ട​യ്ക്കും.

ഇ​പ്പോ​ഴി​താ ന​യ​ൻ​താ​ര ഒ​രു നി​ബ​ന്ധ​ന​യും വ​യ്ക്കാ​തെ അ​ജി​ത്തി​ന്‍റെ നാ​യി​ക​യാ​കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞു തീ​ർ​ന്നി​ല്ല, അ​പ്പോ​ഴേ​ക്കും ന​യ​ൻ​സ് സ​മ്മ​തം മൂ​ളി. ത​ല അ​ജി​ത്താ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ എ​ന്ന​തു കൊ​ണ്ടു മാ​ത്രം. ഒ​ന്നും നോ​ക്കാ​തെ സ​മ്മ​തം മൂ​ളു​ക​യാ​യി​രു​ന്നു.

സ്ത്രീ ​പ്രാ​ധാ​ന്യ​മു​ള​ള സി​നി​മ​ക​ളാ​ണ് പൊ​തു​വെ ന​യ​ൻ​താ​ര തെ​ര​ഞ്ഞെ​ടു​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഈ ​ചി​ത്ര​ത്തി​ൽ അ​ത്ത​രം നി​ബ​ന്ധ​ന​ക​ളൊ​ന്നും ന​യ​ൻ​താ​ര​യ്ക്കി​ല്ല. വി​ശ്വാ​സം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ന​യ​ൻ​താ​ര​യെ സ​മീ​പി​ച്ച​പ്പോ​ൾ ക​ഥ​യെ​ക്കു​റി​ച്ചോ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചോ ന​യ​ൻ​താ​ര ചോ​ദി​ച്ചി​ല്ല.

അ​ജി​ത്താ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ എ​ന്ന​റി​ഞ്ഞ​തു കൊ​ണ്ടു​മാ​ത്രം. പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തെ​ക്കു​റി​ച്ചും ന​യ​ൻ​താ​ര ച​ർ​ച്ച​യ്ക്ക് ത​യ്യാ​റാ​യി​ല്ല. മാ​ത്ര​മ​ല്ല വി​ശ്വാ​സം സി​നി​മ​യ്ക്കു​വേ​ണ്ടി ത​ന്‍റെ മ​റ്റു സി​നി​മ​ക​ളു​ടെ ഡേ​റ്റ് അ​ജ്ഡ​സ്റ്റ് ചെ​യ്യാ​നും ന​യ​ൻ​താ​ര ത​യ്യാ​റാ​യെ​ന്നാ​ണ് വി​വ​രം.

അ​ജി​ത്തി​നോ​ടു​ള​ള ബ​ഹു​മാ​നം മൂ​ല​മാ​ണ് ക​ഥ പോ​ലും കേ​ൾ​ക്കാ​തെ ന​യ​ൻ​താ​ര സി​നി​മ ചെ​യ്യാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് വി​ശ്വാ​സം ടീം ​ക​രു​തു​ന്ന​ത്. ഇ​തി​നു മു​ൻ​പ് ബി​ല്ല, ആ​രം​ഭം, അ​യേ​ഗ​ൻ എ​ന്നീ സി​നി​മ​ക​ളി​ൽ അ​ജി​ത്തും ന​യ​ൻ​താ​ര​യും ഒ​ന്നി​ച്ചി​ട്ടു​ണ്ട്.

ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണ് വി​ശ്വാ​സം. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ര​ണ്ടു ഗെ​റ്റ​പ്പി​ലാ​ണ് അ​ജി​ത് ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ദീ​പാ​വ​ലി​ക്ക് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts