സ്നേഹവും കരുതലും  ഉള്ളയാൾ; തല അജിത്തിനെ കാണാൻ ലൊക്കേഷനിൽ പോയ കഥ പറഞ്ഞ് ഭാവന


എ​ന്‍റെ അ​വ​സാ​ന ത​മി​ഴ് ചി​ത്രം അ​ജി​ത്ത് സാ​റി​നൊ​പ്പം അ​ഭി​ന​യി​ച്ച അ​സ​ല്‍ ആ​ണ്. 2010 ലാ​ണ് ആ ​സി​നി​മ റി​ലീ​സ് ചെ​യ്ത​ത്. അ​തി​നുശേ​ഷം മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലും കൂ​ടു​ത​ല്‍ സി​നി​മ​ക​ള്‍ ചെ​യ്യാ​ന്‍ തു​ട​ങ്ങി.

ത​മി​ഴി​ല്‍ ന​ല്ല വേ​ഷ​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ജി​ത്തി​നൊ​പ്പം അ​സ​ല്‍ ചി​ത്രീ​ക​രി​ച്ച അ​നു​ഭ​വം മ​റ​ക്കാ​നാ​കി​ല്ല. ഞാ​ന്‍ മ​ലേ​ഷ്യ ഷെ​ഡ്യൂ​ളി​ല്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

എ​ല്ലാ​വ​രേ​യും സ്‌​നേ​ഹ​ത്തോ​ടെ​യും ക​രു​ത​ലോ​ടേ​യും സ​മീ​പി​ക്കു ന്ന വ്യ​ക്തി​യാ​ണ് അ​ജി​ത്ത്. ഈ​യ​ടു​ത്ത് തു​നി​വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ഞ്ജു ചേ​ച്ചി​യോ​ട് എ​ന്നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

എ​ന്നോ​ട് സം​സാ​രി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. മ​ഞ്ജു ചേ​ച്ചി എ​ന്നെ വി​ളി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും കി​ട്ടി​യി​ല്ല. പി​ന്നീ​ട് അ​വ​ര്‍ വി​ളി​ച്ച​പ്പോ​ള്‍ ഞാ​ന്‍ ചെ​ന്നൈ​യി​ലു​ണ്ടാ​യി​രു​ന്നു. തു​നി​വി​ന്‍റെ ചി​ത്രീ​ക​ര​ണ​വും ന​ട​ന്ന​ത് ചെ​ന്നൈ​യി​ലാ​ണ്.

എ​നി​ക്ക് അ​ജി​ത്ത് സാ​റി​നെ നേ​രി​ട്ട് കാ​ണ​ണ​മാ​യി​രു​ന്നു. ഞാ​ന്‍ ലൊ​ക്കേ​ഷ​നി​ലേ​ക്ക് ചെ​ന്നു. ഞ​ങ്ങ​ള്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. ഞാ​നും മ​ഞ്ജു ചേ​ച്ചി​യും അ​ജി​ത്ത് സാ​റും ഒ​രു​മി​ച്ചാ​ണ് ഉ​ച്ച​യൂ​ണ് ക​ഴി​ച്ച​ത്. -ഭാ​വ​ന

Related posts

Leave a Comment