ആ​ടു​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ പു​ല്ല് അ​രി​യാന്‍ പോയ അജിത തിരിച്ചെത്തിയില്ല! പാ​മ്പുക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ വീട്ടമ്മ; സംഭവം അമ്പലപ്പുഴയില്‍

അ​മ്പ​ല​പ്പു​ഴ: യു​വ​തി പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ടാ​നം മാ​ന്ത​റ​യി​ൽ വീ​ട്ടി​ൽ അ​ജി​ത (48) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന ആ​ടു​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ പു​ല്ല് അ​രി​യു​ന്ന​തി​നാ​യി അ​ധി​കം അ​ക​ലെ​യ​ല്ലാ​ത്ത ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന​ടു​ത്തു​ള്ള പ​റ​മ്പി​ൽ ചൊ​വ്വ വൈ​കി​ട്ട് 6.30 ഓ​ടെ അ​ജി​ത പോ​യി​രു​ന്നു.

മ​ട​ങ്ങി​യെ​ത്താ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രും സ​മീ​പ വാ​സി​ക​ളും ചേ​ർ​ന്ന് അ​ന്വ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ രാ​ത്രി 8.30 ഓ​ടെ നി​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ അ​ജി​ത​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ട​തു കാ​ലി​ൽ തു​ണി കൊ​ണ്ട് കെ​ട്ടി​യി​രു​ന്നു. പാ​മ്പി​ന്റെ ക​ടി​യേ​റ്റ നി​ല​യി​ൽ കാ​ലി​ൽ പാ​ടും ക​ണ്ടെ​ത്തി.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭ​ർ​ത്താ​വ്: ഷാ​ജി. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, ശ്രീ​ജി​ത്ത്.

Related posts

Leave a Comment