ഒ​ന്നും മ​റ​ക്കി​ല്ല..! കെ​എ​ൽ 18എ 6395; കെ.​കെ. ര​മ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് ടി​പി​യു​ടെ ബൈ​ക്കി​ന്‍റെ ന​മ്പ​ർ

കോ​ഴി​ക്കോ​ട്: കൊ​ല്ല​പ്പെ​ട്ട ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ൻ ഔ​ദ്യോ​ഗി​ക ന​മ്പ​റാ​ക്കി​യ​തി​ന് പി​ന്നാ​ലെ ബൈ​ക്കി​ന്‍റെ ന​മ്പ​റും ഔ​ദ്യോ​ഗി​ക കാ​റി​ന്‍റെ ന​മ്പ​റാ​ക്കി കെ.​കെ. ര​മ എം​എ​ൽ​എ.

കെ​എ​ൽ 18എ 6395 ​എ​ന്ന ടി​പി​യു​ടെ നീ​ല ഹീ​റോ ഹോ​ണ്ട ബൈ​ക്കി​ന്‍റെ ന​മ്പ​റാ​ണ് ര​മ​യു​ടെ പു​തി​യ ഔ​ദ്യോ​ഗി​ക കാ​റി​ന് അ​നു​വ​ദി​ച്ചു കി​ട്ടി​യ​ത്.

കെ​എ​ൽ 18എ 6395 ​എ​ന്ന ടി​പി​യു​ടെ ബൈ​ക്ക് നാ​ട്ടു​കാ​ർ​ക്കെ​ല്ലാം സു​പ​രി​ചി​ത​മാ​യി​രു​ന്നു. ടി​പി വെ​ട്ടേ​റ്റു മ​രി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഈ ​ബൈ​ക്ക് ഉ​ണ്ടാ​യി​രു​ന്നു.

കെ.​കെ. ര​മ എം​എ​ൽ​എ​യാ​യ​ശേ​ഷം സ​ഞ്ച​രി​ക്കാ​ൻ വാ​ഹ​നം വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ഈ ​ന​മ്പ​ർ ത​ന്നെ വേ​ണ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം.

ടി.​പി​യു​ടെ മൊ​ബൈ​ൽ ന​മ്പ​റാ​യി​രു​ന്ന 9447933040 ആ​ണ് ര​മ​യു​ടെ ഔ​ദ്യോ​ഗി​ക ന​മ്പ​റാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ടി.​പി വീ​ണു പോ​യി​ട​ത്തു നി​ന്ന്, മു​ന്നോ​ട്ട്പോ​വു​ക​യാ​ണ് ന​മ്മ​ൾ എ​ന്നാ​ണ് മൊ​ബൈ​ൽ ന​മ്പ​ർ സ്വീ​ക​രി​ച്ച് കൊ​ണ്ട് ര​മ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment