ഡിവൈഎ​ഫ്ഐ ​നേ​താ​വി​ന്‍റെ ചി​കി​ത്സ​ക്കാ​യി യൂ​ത്ത് കോൺഗ്രസുകാ​രു​ടെ ആക്രി ച​ല​ഞ്ച്


വെ​ഞ്ഞാ​റ​മൂ​ട്: ത​ല്ക്കാ​ലം രാ​ഷ്ട്രീ​യ​പ്പോ​രു​ക​ൾ​ക്ക് വി​ട. മ​നു​ഷ്യ സ്നേ​ഹ​ത്തി​ന് മു​ന്നി​ൽ കൊ​ടി​യു​ടെ നി​റ​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്ന് സ്വ​പ്ര​യ​ത്ന​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ക​യാ​ണ് ഒ​രു​കൂ​ട്ടം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

ന​ഗ​രൂ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് വ്യ​ത്യ​സ്തമാ​യ പ്ര​വ​ർ ത്ത​ന​ത്തി​ലൂ​ടെ നാ​ടി​നാ​കെ മാ​തൃ​ക​യാ കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ യി​ൽ ക​ഴി​യു​ന്ന ഡി​വൈ​എ​ഫ്ഐ നേ ​താ​വി​ന് “സ്ക്രാ​പ്പ് ച​ല​ഞ്ചി’​ലൂ​ടെ ചി​കിത്സാസ​ഹാ​യം സ​മാ​ഹ​രി​ക്കു​ക​യാ​ണ് ഇ​വ​ർ.

ആ​ഴ്ച​ക​ൾ​ക്ക്മു​മ്പ് റോ​ഡ് അ​പ​ക​ട​ത്തി​ൽ പെ​ട്ട് ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നും വെ​ള്ള​ല്ലൂ​ർ കൊ​പ്പ​ത്തി​ൽ സ്വ​ദേ​ശി​യു​മാ​യ ലെ​നി​ന്‍റെ ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​നാ​യാ​ണ്

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ്ക്രാ​പ്പ് ച​ല​ഞ്ചി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ​ത്. വീ​ടു​ക ളി​ൽ​നി​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​ഴ് വ​സ്തു​ക്ക​ൾ യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച് അ​ത് വി​റ്റ് കി​ട്ടു​ന്ന തു​ക ചി​കി​ത്സയ്ക്കായി ന​ൽ​കു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ് അ​ന​ന്തു​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മ​നു പാ​ള​യം, പ്രി​ൻ​സ് ആ​ല​ത്തു​കാ​വ്, രോ​ഹ​ൻ ന​ഗ​രൂ​ർ, സ​ജീ​ർ ന​ഗ​രൂ​ർ എ​ന്നി​വ​രു​ടെ​യും യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.

Related posts

Leave a Comment