മുങ്ങിത്താഴുമ്പോൾ  ജീവനുവേണ്ടി കൈ നീട്ടിയ യുവാക്കൾക്ക് രക്ഷകനായി അക്ഷയ്;   പത്താംക്ലാസുകാരനെ ആദരിച്ച് ജനമൈത്രി പോലീസ്

ആ​ല​ത്തൂ​ർ: എ​രി​മ​യൂ​ർ ക​യ​റാം​പാ​റ​യി​ൽ ജ​ലാ​ശ​യ​ത്തി​ൽ മു​ങ്ങി​താ​ഴ്ന്ന മൂ​ന്നു മ​നു​ഷ്യ ജീ​വ​നു​ക​ൾ ര​ക്ഷി​ച്ച എ​രി​മ​യൂ​ർ അ​രി​യ​ക്കോ​ട് സു​രേ​ഷ് അം​ബി​ക ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നും എ​രി​മ​യൂ​ർ ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ്‌ വി​ദ്യാ​ർ​ത്ഥി​യു​മാ​യ 15 കാ​ര​ൻ അ​ക്ഷ​യിന് ആ​ല​ത്തൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 3ന് ​തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ല് കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു.ബാ​ക്കി മൂ​ന്ന് പേ​രു​ടെ ജീ​വ​നാ​ണ് ഈ ​മി​ടു​ക്ക​ൻ ര​ക്ഷി​ച്ച​ത്. ച​ട​ങ്ങി​ൽ ആ​ല​ത്തൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ടി.​എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മെ​മ​ന്‍റോ ന​ൽ​കി. എ​സ്ഐ​മാ​രാ​യ ജീ​ഷ് മോ​ൻ വ​ർ​ഗീ​സ്, ഗി​രീ​ഷ് കു​മാ​ർ, ഫ്രാ​ൻ​സി​സ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​കാ​ശ്, ബി​ജു, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ കൃ​ഷ്ണ​മോ​ഹ​ൻ, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment