65 ലും ​യു​വ​ത്വം! സ്റ്റാ​ർ​ട്ട​റാ​യി മു​ൻ റെ​ക്കോ​ർ​ഡ് താ​രം ര​മേ​ഷ് ബാ​ബു

ഗു​രുവാ​യൂ​ർ: 65 വ​യ​സി​ലും യു​വാ​വി​ന്‍റെ പ്ര​സ​രി​പ്പോ​ടെ ര​മേ​ഷ് ബാ​ബു ട്രാ​ക്കി​ൽ സ​ജീ​വ​മാ​ണ്. ജി​ല്ലാ അ​ത്‌ല​റ്റി​ക് മീ​റ്റി​ൽ ഓ​ട്ട​മ​ത്സ​ര​ങ്ങ​ളി​ൽ സ്റ്റാ​ർ​ട്ട​റാ​യി ത​ന്‍റെ റെ​ക്കോ​ർ​ഡ് മ​റി​ക​ട​ക്കു​ന്ന പു​രു​ഷ മ​ത്സ​രാ​ർ​ഥി​യെ കാ​ത്തി​രി​ക്കു​ക​യാ​ണ് ര​മേ​ഷ് ബാ​ബു.

വി​സി​ൽ വി​ളി​ച്ചും, മു​ക​ളി​ലേ​ക്ക് ഫ​യ​ർ ചെ​യ്തും ര​മേ​ഷ് ബാ​ബു സ്റ്റാ​ർ​ട്ട​റാ​യും, സം​ഘാ​ട​ന​ക​നാ​യും മു​ഴു​വ​ൻ സ​മ​യ കാ​യി​ക പ്രേ​മി.

1978ൽ ​പു​രു​ഷന്മാ​രു​ടെ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ 10.98 സെ​ക്ക​ന്‍റി​ൽ ഫി​നി​ഷ് ചെ​യ്ത റെ​ക്കോ​ർ​ഡ് ഇ​ന്നും സ്വ​ന്തം പേ​രി​ൽ.​പി​ന്നീ​ട് കെഎ​സ്ഇബി​യു​ടെ താ​ര​മാ​യി.

ആ​ൾ ഇ​ന്ത്യ അ​ത്‌ല​റ്റി​ക് മീ​റ്റി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു വ​ർ​ഷം കെഎ​സ്ഇ​ബി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്.

പ​ത്തു വ​ർ​ഷം മു​ൻ​പ് സീ​നി​യ​ർ സൂ​പ്ര​ണ്ടാ​യി വി​ര​മി​ച്ചു.​ തൃ​ശൂ​ർ ജി​ല്ലാ അ​ത്‌ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യി ഇ​പ്പോ​ഴും കാ​യി​ക രം​ഗ​ത്ത് സ​ജീ​വം.

Related posts

Leave a Comment