മമ്മൂട്ടിക്ക് ഭയങ്കര ജാഡ; കൂടെ അഭിനയിക്കാൻ പേടിയായതിനാൽ  ആ വേഷം വേണ്ടെന്ന് വച്ചു; ഒടുവിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് അലൻസിയർ

 


ക​മ്മ​ട്ടി​പ്പാ​ടം ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ക​സ​ബ​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്. മ​മ്മൂ​ക്ക ഭ​യ​ങ്ക​ര ദേ​ഷ്യ​ക്കാ​ര​നാ​ണെ​ന്നാ​ണ​ല്ലോ ന​മ്മ​ൾ വാ​യി​ച്ച​തും കേ​ട്ട​തും. അ​ത് കൊ​ണ്ട് ആ ​സി​നി​മ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി.

ഡേ​റ്റി​ല്ല എ​ന്നൊ​ക്കെ പ​റ​ഞ്ഞ്. ഫോ​ൺ വ​രെ ഓ​ഫ് ചെ​യ്തു വച്ചു. പ​ക്ഷെ വീ​ട്ടി​ൽ​വി​ളി​ച്ചു. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട് ക​യ​റി​പ്പോ​രാ​ൻ പ​റ​ഞ്ഞു. ഞാ​ൻ പ​റ​ഞ്ഞു ഉ​ള്ള കാ​ര്യം പ​റ​യാം, മ​മ്മൂ​ക്ക​യെ പേ​ടി​ച്ചി​ട്ടാ​ണ് പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​തെ​ന്ന്.

മ​മ്മൂ​ക്ക​യാ​ണ് ഇ​തി​ൽ കാ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ​ക്ഷെ ക​സ​ബ എ​ന്ന സെ​റ്റി​ൽ പ​ല​രും പ​റ​ഞ്ഞ​തുപോ​ലു​ള്ള മ​നു​ഷ്യ​നെ അ​ല്ല ഞാ​ൻ ക​ണ്ട​ത്.

അ​ദ്ദേ​ഹം കാ​ര​വാ​നി​ൽ നി​ന്ന് വ​രു​മ്പോ​ൾ എ​ന്‍റെ ആ​ദ്യ സീ​ൻ മ​ര​ണ സീ​ൻ ആ​ണ്. ഞാ​ൻ ഡെ​ഡ് ബോ​ഡി ആ​യി കി​ട​ക്കു​ക​യാ​ണ്. പ​ക്ഷെ മ​മ്മൂ​ക്ക വ​രു​മ്പോ​ൾ ഞാ​ൻ എ​ണീ​റ്റ് നി​ന്നു.

മ​മ്മൂ​ക്ക മു​മ്പോ​ട്ട് ന​ട​ന്ന് ര​ണ്ട് ചു​വ​ട് പു​റ​കോ​ട്ട് വച്ച് ഞാ​ൻ മ​മ്മൂ​ട്ടി എ​ന്ന് പ​റ​ഞ്ഞു. ഞാ​ൻ ചി​രി​ച്ച് പോ​യി. ഇ​ത്ര​യും നി​ഷ്ക​ള​ങ്ക​നാ​യ മ​നു​ഷ്യ​നെ​ക്കു​റി​ച്ചാ​ണ​ല്ലോ ഇ​ത്ര​യും പ​റ​യു​ന്ന​തെ​ന്ന്.
-അ​ല​ൻ​സി​യ​ർ

Related posts

Leave a Comment