ബീ​ച്ചി​ൽ അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ച്ച്  സ്വർണവും പഴ്സും കവർന്ന സംഭവം; പ്ര​തി​ക​ളെ പിടികൂടാനാവാതെ പോലീസ്

ആ​ല​പ്പു​ഴ: ബീ​ച്ചി​ൽ അ​ധ്യാ​പ​ക​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ബീ​ച്ചി​ലെ ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​ള്ള കാ​റ്റാ​ടി​ക്കാ​ടി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നാ​യി​രു​ന്നു ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

അ​ധ്യാ​പ​ക​ന്‍റെ മാ​ല​യും മോ​തി​ര​വും പ​ഴ്സും പ​ണ​വും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. രാ​ത്രി ഒ​ന്പ​തോ​ടെ ബീ​ച്ചി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം പ​ഴ്സ് ന​ഷ്ട​പ്പെ​ട്ടെ​ന്ന വ്യാ​ജേ​ന മൊ​ബൈ​ൽ ഫോ​ണി​ൽ വെ​ളി​ച്ചം തേ​ടി​യാ​ണ് അ​ധ്യാ​പ​ക​നെ സ​മീ​പി​ച്ച​ത്. ഇ​തി​നി​ടെ പി​ന്നി​ൽ നി​ന്നും അ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണി​ൽ മ​ണ്ണും വാ​രി​യി​ട്ടു. പ​രി​ക്കേ​റ്റ അ​ധ്യാ​പ​ക​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യും തേ​ടി. സൗ​ത്ത് പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Related posts