കടുവാക്കുളത്ത് വ്യാജ പോലീസ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിച്ച സംഘം  യൂണിഫോം വാങ്ങിയത് തേവരയിലെ കടയിൽനിന്ന്; മുഖ്യപ്രതിയടക്കം നാലുപേർ ഒളിവിലെന്ന് പോലീസ്

കോ​ട്ട​യം: ക​ടു​വാ​ക്കു​ള​ത്ത് റി​ക്രൂ​ട്ടിം​ഗ് സം​ഘ​ടി​പ്പി​ച്ച വ്യാ​ജ പോ​ലീ​സ് യൂ​ണി​ഫോം വാ​ങ്ങി​യ​ത് എ​റ​ണാ​കു​ളം തേ​വ​ര​യി​ൽ നി​ന്ന്. വി​വി​ധ ഫോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള യൂ​ണി​ഫോം വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ പോ​ലീ​സ് യൂ​ണി​ഫോം വാ​ങ്ങി​യ​ത്.

ഇ​ന്ന​ലെ പ്ര​തി​ക​ളെ തേ​വ​ര​യി​ലെ ക​ട​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. പ്ര​തി​ക​ളെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ തി​രി​ച്ച​റി​ഞ്ഞു. ഒ​രു മാ​സം മു​ൻ​പാ​ണ് ഇ​വ​ർ ക​ട​യി​ലെ​ത്തി യൂ​ണി​ഫോം വാ​ങ്ങി​യ​ത്. ഏ​ഴു പേ​ർ​ക്കു​ള്ള യൂ​ണി​ഫോം ആ​ണ് അ​ന്നു​വാ​ങ്ങി​യ​ത്. ഒ​രു യൂ​ണി​ഫോ​ണി​ന് 1500 രൂ​പ​യാ​ണ് വി​ല.

തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ളാ​യ അ​യ്മ​നം ഒ​ള​ശ ചെ​ല്ലി​ത്ത​റ ബി​ജോ​യ് മാ​ത്യു (36), പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് വ​ട്ട​ക്കു​ന്നേ​ൽ പി.​പി. ഷൈ​മോ​ൻ (40), മൂ​ലേ​ടം കു​ന്ന​ന്പ​ള്ളി വാ​ഴ​ക്കു​ഴി​യി​ൽ സ​നി​താ​മോ​ൾ ഡേ​വി​ഡ് (30) എ​ന്നി​വ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്ര​തി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ക​ടു​വാ​ക്കു​ളം സ്വ​ദേ​ശി​യാ​യ മു​ഖ്യ​പ്ര​തി​യ​ട​ക്കം നാ​ലു പേ​രെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്.

ട്രാ​ഫി​ക് കോ​ണ്‍​സ്റ്റ​ബി​ൾ എ​ന്ന ത​സ്തി​ക​യി​ലേ​ക്കാ​ണ് ഇ​വ​ർ ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്ത​ത്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ റി​ക്രൂ​ട്ടിം​ഗി​ന് പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ആ​ദ്യ റി​ക്രൂ​ട്ടിം​ഗ് ആ​ണ് കോ​ട്ട​യ​ത്തേ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കോ​ട്ട​യ​ത്ത് പോ​ലീ​സ് ച​മ​ഞ്ഞ് ചി​ല​യി​ട​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

എ​ന്നാ​ൽ എ​വി​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ പ്ര​തി​ക​ൾ റി​ക്രൂ​ട്ടിം​ഗ് ന​ട​ത്തി​യ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത വ​ക​യി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്ക് പ​ണം ന​ല്കാ​നു​ണ്ടെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

Related posts