കൊച്ചി: ജന്മനാ രണ്ടും കാലും തളര്‍ന്ന അലിഫിനു കോളജിൽ അവനു താങ്ങായ രണ്ടു സഹപാഠികളുടെ തോളിലേറിത്തന്നെ ദുബായിലേക്കു സ്വപ്നയാത്ര.
സഹപാഠികളായ ആര്യയുടെയും അര്‍ച്ചനയുടെയും തോളിലേറിത്തന്നെ അലിഫ് ദുബായ് നഗരം ചുറ്റിക്കണ്ടു.
സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ ഇവരുടെ വീഡിയോ കണ്ട് സ്മാര്‍ട്ട് ട്രാവല്‍ എംഡി ആഫി അഹമ്മദമാണു മൂവര്‍ക്കും ദുബായ് യാത്ര സ്പോണ്സര് ചെയ്തത്.
ബുര്‍ജ് ഖലീഫ, ഒമാനിലെ മുസാന്‍ ഡാം എന്നിവയും ഇവര്‍ സന്ദര്‍ശിച്ചെന്നു വോക്സ് യാട്ട് സിഇഒ തസ് വീര്‍ എം സലിം പറഞ്ഞു.
ദുബായ് ടൂറില്‍ ഡെസേര്‍ട്ട് സഫാരിക്കും മൂവരും സമയം കണ്ടെത്തി. അലിഫിന്റെ അമ്മയും ഒപ്പമുണ്ടായിരുന്നു.
ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ ബികോം വിദ്യാർഥിയാണ് അലിഫ്. ആര്യയുടെയും അർച്ചനയുടെയും തോളിലേറി കാന്പസിലൂടെ നീങ്ങുന്ന അലിഫിന്റെ ഹ്രസ്വ വീഡിയോ ലക്ഷക്കണക്കിനാളുകളാണു സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്