എംജി യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റ്: അൽഫോൻസ മുന്നിൽ ‌

പാ​​ലാ: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റി​​ന്‍റെ ആ​​ദ്യ ദി​​നം പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ നി​​ല​​വി​​ലെ ചാ​​ന്പ്യ​​ന്മാ​​രാ​​യ പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജ് മു​​ന്നി​​ൽ. പു​രു​ഷവി​​ഭാ​​ഗ​​ത്തി​​ൽ കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജാ​​ണ് മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്ന​​ത്.

പാ​​ലാ മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ലെ സി​​ന്ത​​റ്റി​​ക് ട്രാ​​ക്കി​​ൽ ഇ​​ന്ന​​ലെ 21 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 92 പോ​​യി​​ന്‍റു​​മാ​​യി​​ട്ടാ​​ണ് പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്ന​​ത്. 83 പോ​​യി​​ന്‍റു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജാ​​ണ് തൊ​​ട്ടു​​പി​​ന്നി​​ൽ. കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജ് 37 പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്.​ പു​രു​ഷ വി​​ഭാ​​ഗ​​ത്തി​​ൽ 103 പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജ് ബ​​ഹു​​ദൂ​​രം മു​​ന്നി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. പ​​ങ്കെ​​ടു​​ത്ത ഇ​​ന​​ങ്ങ​​ളി​​ലെ​​ല്ലാം സ്വ​​ർ​​ണം, വെ​​ള്ളി, വെ​​ങ്ക​​ലം നേ​​ടി​​യാ​​ണ് കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജി​​ന്‍റെ മു​​ന്നേ​​റ്റം.

46 പോ​​യിന്‍റ് ​​നേ​​ടി ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. 22 പോ​​യി​​ന്‍റ് നേ​​ടി പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. ആ​​ദ്യദി​​നം മൂ​​ന്നു മീ​​റ്റ് റി​​ക്കാ​​ർ​​ഡു​​ക​​ൾ പി​​റ​​ന്നു. വ​നി​ത​ക​​ളു​​ടെ 100 മീ​​റ്റ​​റി​​ൽ പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജി​​ലെ ര​​മ്യാ രാ​​ജ​​നും ഹ​​ർ​​ഡി​​ൽ​​സി​​ൽ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജി​​ലെ ഡൈ​​ബി സെ​​ബാ​​സ്റ്റ്യ​​നും പു​​രു​​ഷവി​​ഭാ​​ഗം ഹൈ​​ജം​​പി​​ൽ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്സി​​ലെ ജി​​യോ ജോ​​സു​​മാ​​ണ് റി​​ക്കാ​​ർ​​ഡി​​ട്ട​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റി​​ന് മത്സ​​ര​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു.

10നു ​​ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ കെ.​​എം. ​മാ​​ണി എം​​എ​​ൽ​​എ മീ​​റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജോ​​സ് കെ.​​മാ​​ണി എം​​പി, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ.​ ​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ന്‍റെ ആ​​തി​​ഥേ​​യത്വ​​ത്തി​​ലാ​​ണ് മീ​​റ്റ് ന​​ട​​ക്കു​​ന്ന​​ത്. ഇ​​ന്ന് 1000, 200, 800 മീ​​റ്റ​​ർ, ഹാ​​മ​​ർ ത്രോ, ​​പോ​​ൾ​​വാ​​ൾ​​ട്ട്, ഡി​​സ്ക്സ് ത്രോ ​​മ​​ത്സ​​ങ്ങ​​ൾ ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം റി​​ലേ മ​​ത്സ​​ര​​ത്തോ​​ടെ മീ​​റ്റി​​നു സ​​മാ​​പ​​ന​​മാ​​കും.

​അ​ഞ്ചാം​വ​ട്ട​വും മേ​രി മാർഗരറ്റ്

പാ​​ലാ: അ​​ർ​​ത്തു​​ങ്ക​​ൽ ക​​ട​​പ്പു​​റ​​ത്തെ മ​​ണ​​ലി​​ൽ കൂ​​ടി​​യാ​​ണ് സ​​ഹോ​​ദ​​രി​​യും കാ​​യി​​കാ​​ധ്യാ​​പി​​ക​​യു​​മാ​​യ കൊ​​ച്ചു​​ത്രേ​​സ്യക്കൊ​​പ്പം മേ​​രി മാ​​ർ​​ഗ​​ര​​റ്റ് ന​​ട​​ന്നു പ​​രി​​ശീ​​ലി​​ച്ച​​ത്. ഇ​​ന്നു ന​​ട​​ത്ത​​ത്തി​​ൽ മേ​​രി മാ​​ർ​​ഗ​​ര​​റ്റി​​നെ തോ​​ൽ​​പ്പി​​ക്കാ​​ൻ ആ​​രു​​മി​​ല്ല. ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​മാ​​യി എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ഞ്ചു കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ത്ത മ​​ത്സ​​ര​​ത്തി​​ലെ ജേ​​താ​​വാ​​ണ് പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജി​​ലെ അ​​വ​​സാ​​ന വ​​ർ​​ഷ പി​​ജി വി​​ദ്യാ​​ർ​​ഥി​​നി​​യും ആ​​ല​​പ്പു​​ഴ അ​​ർ​​ത്തു​​ങ്ക​​ൽ കൊ​​ച്ചി​​ക്കാ​​ര​​ൻ വീ​​ട്ടി​​ൽ ജോ​​ണി​​ന്‍റെ​​യും ഗ്രേ​​സി​​യു​​ടെ​​യും മ​​ക​​ളു​​മാ​​യ മേ​​രി മാ​​ർ​​ഗ​​ര​​റ്റ്. ഇ​​ന്ന​​ലെ ന​​ട​​ന്ന അ​​ഞ്ചു കി​​ലോ മീ​​റ്റ​​ർ ന​​ട​​ത്ത മ​​ത്സ​​ര​​ത്തി​​ൽ 23 മി​​നി​​റ്റ് 40.90 സെ​​ക്ക​​ൻ​​ഡ് സ​​മ​​യം കൊണ്ടാണ് റിക്കാർഡിൽനിന്നു റിക്കാർഡിലേക്കു മേ​​രി ന​​ട​​ന്നു ക​​യ​​റി​​യ​​ത്. മേ​​രി ത​​ന്നെ സ്ഥാ​​പി​​ച്ച 22 മി​​നി​​റ്റ് 59.30 സെ​​ക്ക​​ൻ​​ഡാ​​യിരിന്നു മുൻ റി​​ക്കാ​​ർ​​ഡ്. 2015ൽ ​​ന​​ട​​ന്ന ജൂ​​ണി​​യ​​ർ നാ​​ഷ​​ണ​​ൽ മീ​​റ്റി​​ൽ സ്വ​​ർ​​ണ​​വും ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ങ്ക​​ലും നേ​​ടി​​യി​​ട്ടു​​ണ്ട് ഈ ​​ന​​ട​​ത്ത​​ക്കാ​​രി. ന​​ട​​ത്ത​​ത്തി​​ൽ കൂ​​ടു​​ത​​ൽ ഉ​​യ​​ര​​ങ്ങ​​ൾ കീ​​ഴ​​ട​​ക്കാ​​നാ​​ണ് മേ​​രി​​യു​​ടെ തീ​​രു​​മാ​​നം. മേ​​രി​​യു​​ടെ കോ​​ള​​ജി​​ലെ ത​​ന്നെ ടെ​​സ്ന ജോ​​സ​​ഫി​​നാ​​ണ് ര​​ണ്ടാം സ്ഥാ​​നം. അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജി​​ലെ ത​​ങ്ക​​ച്ച​​ൻ മാ​​ത്യു​​വാ​​ണ് ഇ​​രു​​വ​​രു​​ടെ​​യും പ​​രിശീ​​ല​​ക​​ൻ.

റി​ക്കാർ​ഡ് ഡൈ​ബി

പാ​​ലാ: ഹ​​ർ​​ഡി​​ൽ​​സി​​ൽ ഡൈ​​ബി ചാ​​ടി​​ക്ക​​ട​​ന്ന​​ത് പു​​ത്ത​​ൻ റി​​ക്കാ​​ർ​​ഡു​​മാ​​യാ​​ണ്. 100 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജി​​ലെ ഡൈ​​ബി സെ​​ബാ​​സ്റ്റ്യ​​ൻ പു​​തി​​യ മീ​​റ്റ് റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ച്ച് എം​​ജി മീ​​റ്റി​​ലെ ആ​​ദ്യദി​​ന​​ത്തി​​ലെ താ​​ര​​മാ​​യി. ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ലെ കെ.​​എ.​​ ഷാ​​മി​​ലമോ​​ൾ 16 വ​​ർ​​ഷം മു​​ന്പു സ്ഥാ​​പി​​ച്ച 14.10 സെ​​ക്ക​​ൻ​​ഡ് സ​​മ​​യം. 14.02 സെ​​ക്ക​​ൻ​​ഡ് എ​​ന്ന് തി​​രു​​ത്തി​​ക്കു​​റി​​ച്ചാ​​ണ് ഡൈ​​ബി റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ച്ച​​ത്. മൂ​​ല​​മ​​റ്റം പാ​​തി​​പു​​ര​​യി​​ട​​ത്തി​​ൽ ദേ​​വ​​സ്യ​​യു​​ടെ​​യും ബീ​​ന​​യു​​ടെ​​യും ഇ​​ള​​യ മ​​ക​​ളാ​​യ ഡൈ​​ബി അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജി​​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​കോം വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്. ക​​ഴി​​ഞ്ഞ ആ​​റു വ​​ർ​​ഷ​​മാ​​യി ഡൈ​​ബി പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന​​ത് സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ അ​​ത്‌ലറ്റി​​ക് കോ​​ച്ചാ​​യ ജൂ​​ലി​​യ​​സ് ജെ ​​മ​​ന​​യാ​​നി​​യാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി മ​​ത്സ​​ര​​ത്തിൽ വെ​​ള്ളി നേ​​ടി​​യി​​രു​​ന്നു. എ​​ട്ടാം ക്ലാ​​സ് മു​​ത​​ൽ സം​​സ്ഥാ​​ന, ദേ​​ശീ​​യ സ്കൂ​​ൾ മീ​​റ്റു​​ക​​ളി​​ൽ സ്വ​​ർ​​ണ ജേ​​താ​​വാ​​യി​​രു​​ന്നു ഡൈ​​ബി.

പു​തി​യ ദൂ​ര​മെ​റി​ഞ്ഞ് നെ​ൽ​സാ​മോ​ൾ

പാ​​ലാ: ക​​ഴി​​ഞ്ഞ​​ വ​​ർ​​ഷ​​ത്തെ ദൂ​​രം മ​​റി​​ക​​ട​​ന്ന് നെ​​ൽ​​സാ​​മോ​​ൾ​​ക്ക് ഷോ​​ട്ട്പു​​ട്ടി​​ൽ ര​​ണ്ടാം വ​​ർ​​ഷ​​വും സ്വ​​ർ​​ണത്തി​​ള​​ക്കം. കോ​​ത​​മം​​ഗ​​ലം എം​​എ.​​കോ​​ള​​ജി​​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​രു​​ദവി​​ദ്യാ​​ർ​​ഥിനിയായ നെ​​ൽ​​സ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ 11.66 മീ​​റ്റ​​ർ ദൂ​​രം ഇ​​ത്ത​​വ​​ണ 11.77 മീ​​റ്റ​​റാ​​യി ഉ​​യ​​ർ​​ത്തി​​യാ​​ണ് ര​​ണ്ടാം​​വ​​ട്ടം സു​​വ​​ർ​​ണ നേ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ഇ​​ടു​​ക്കി പാ​​റ​​ത്തോ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ നെൽസാമോൾ ക​​ർ​​ഷ​​ക ദ​​ന്പ​​തി​​കളായ സ​​ജി​​യു​​ടെ​​യും ശോ​​ശാ​​മ്മ​​യു​​ടെ​​യും മ​​ക​​ളാ​​ണ്. ദേ​​ശീ​​യ ത​​ല​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ലും സ്വ​​ർ​​ണം നേ​​ടി​​യി​​ട്ടു​​ണ്ട്.

ഹൈം​ജം​പി​ൽ റി​ക്കാ​ർ​ഡി​ട്ട് ജിയോ

പാ​​ലാ: പൊ​​ക്ക​​മാ​​ണു ജി​​യോ ജോ​​സി​​ന്‍റെ വി​​ജ​​യ​​ര​​ഹ​​സ്യം പാ​​ലാ സ്റ്റേ​​ഡി​​യ​​ത്തി​​ലെ​​ത്തി​​യ ആ​​രും ജി​​യോ​​യെ ഒ​​ന്നു നോ​​ക്കും. കാ​​ര​​ണം ജി​​യോ​​യു​​ടെ പൊ​​ക്ക​​ംതന്നെ. പു​രു​ഷ​ന്മാ​രു​ടെ ഹൈ​​ജം​​പി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്സ് കോ​​ള​​ജി​​ലെ ജി​​യോ ജോ​​സി​​ന്‍റെ ഉ​​യ​​രം ആ​​റ​​ടി ഏ​​ഴി​​ഞ്ച്. പാ​​ലാ​​യി​​ലെ മൈ​​താ​​ന​​ത്ത് പു​​തി​​യ റി​​ക്കാ​​ർ​​ഡും സ്ഥാ​​പി​​ച്ചാ​​ണ് വ​​രാ​​പ്പു​​ഴ സ്വ​​ദേ​​ശി ജി​​യോ മ​​ട​​ങ്ങി​​യ​​ത്. 2.15 മീ​​റ്റ​​റാ​​ണ് ജി​​യോ സ്ഥാ​​പി​​ച്ച പു​​തി​​യ റി​​ക്കാ​​ർ​​ഡ്. കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജി​​ലെ മി​​റ​​ൻ ജോ ​​സെ​​ബാ​​സ്റ്റ്യ​​ൻ 2013ൽ ​​സ്ഥാ​​പി​​ച്ച 2.04 എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണു ജി​​യോ തി​​രു​​ത്തി​​യ​​ത്.

വേ​​ഗ​​റാ​​ണി​​ ര​​മ്യ​​, വേ​​ഗ​​രാ​​ജാ​​വ് അ​​ഭി​​ജി​​ത്

പാ​​ലാ: വേ​​ഗ​​റാ​​ണി​​യാ​​യി ര​​മ്യ​​യും വേ​​ഗ​​രാ​​ജാ​​വാ​​യി അ​​ഭി​​ജി​​ത്തും. വേ​​ഗ​​താ​​ര​​ങ്ങ​​ളെ ക​​ണ്ടെ​​ത്താ​​നാ​​യി ഇ​​ന്ന​​ലെ ന​​ട​​ന്ന 100 മീ​​റ്റ​​റി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ പാ​​ലാ അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജി​​ലെ ര​​മ്യാ ​​രാ​​ജ​​ൻ പു​​തി​​യ മീ​​റ്റ് റി​​ക്കാ​​ർ​​ഡോ​​ടെ​​യാ​​ണ് വേ​​ഗ​​റാ​​ണി​​യാ​​യ​​ത്. അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജി​​ലെ ത​​ന്നെ നീ​​തു രാ​​ജ​​ൻ സ്ഥാ​​പി​​ച്ച് 11.90 സെ​​ക്ക​​ൻ​​ഡ് സ​​മ​​യം 11.80 സെ​​ക്ക​​ൻ​​ഡ് സ​​മ​​യ​​മാ​​ക്കി കു​​റ​​ച്ചാ​​ണ് പാ​​ലാ​​യി​​ലെ സി​​ന്ത​​റ്റി​​ക് ട്രാ​​ക്കി​​ൽ ര​​മ്യ വേ​​ഗ​​റാ​​ണി​​യാ​​യ​​ത്.​​കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജി​​ലെ അ​​ഭി​​ജി​​ത്ത് ബി. ​​നാ​​യ​​രാ​​ണ് വേ​​ഗ​​രാ​​ജാ​​വ്. 10.75 സെ​​ക്ക​​ൻ​​ഡ് സ​​മ​​യ​​ത്തി​​ലാ​​ണ് അ​​ഭി​​ജി​​ത്ത് ഓ​​ടി​​യെ​​ത്തി​​യ​​ത്.

ജി​​ബി​​ൻ കു​​ര്യ​​ൻ

Related posts