അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം; തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി; അ​ന്വേ​ഷ​ണം അ​വ​സാ​നഘ​ട്ട​ത്തി​ൽ

ആ​ലു​വ: അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ഇ​ന്ന​ലെ ന​ട​ത്തി​യ ര​ണ്ടാം ഘ​ട്ട തെ​ളി​വെ​ടു​പ്പ് കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നാ​യ​താ​യി ഇ​ന്നു ചേ​ർ​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (സി​റ്റ്) യോ​ഗം വി​ല​യി​രു​ത്തി.

ഡ​ൽ​ഹി​യി​ലും ബീ​ഹാ​റി​ലു​മെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​തി അ​സ്​ഫാ​ഖി​നെ ഒ​രി​ക്ക​ൽ കൂ​ടി ചോ​ദ്യം ചെ​യ്യാനാണ് അ​ടു​ത്ത നീ​ക്കം.

2018 ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങും മു​മ്പ് അ​സ്​ഫാ​ഖ് ഡ​ൽ​ഹി വി​ടു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ അ​സ്​ഫാ​ഖ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ്.

ബീ​ഹാ​ർ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് പ്ര​തി​യു​ടെ ആ​ധാ​ർ കാ​ർ​ഡി​ലു​ള്ള​ത്. എ​ന്നാ​ൽ മേ​ൽ​വി​ലാ​സ​ത്തി​ൽ മ​റ്റൊ​രാ​ളു​ടെ കെ​യ​ർ ഓ​ഫ് ആ​ണ്. അ​തി​നാ​ൽ അ​സ്ഫാ​ഖിന്‍റെ യ​ഥാ​ർ​ഥ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നും ശ്ര​മ​മു​ണ്ട്.

ഡ​ൽ​ഹി കേ​സി​നും ആ​ലു​വ സം​ഭ​വ​ത്തി​നു​മി​ട​യി​ൽ അ​സ്​ഫാ​ക്ക് എ​വി​ടെ​യാ​യി​രു​ന്നെ​ന്നോ എ​ന്ത് ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

മൂ​ന്ന് മാ​സ​ത്തോ​ളം ഉ​ളി​യ​ന്നൂ​ർ കു​ഞ്ഞു​ണ്ണി​ക്ക​ര​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​താ​യി മാ​ത്ര​മേ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ള്ളൂ. ജൂ​ലൈ 28 വെ​ള്ളി​യാ​ഴ്ച മു​ഹ​റം അ​വ​ധി ദി​ന​ത്തി​ലാ​ണ് കു​ട്ടി​യെ അ​സ​ഫാ​ഖ് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്.

പ്ര​തി​യെ അ​ന്നു രാ​ത്രി പി​ടി​കൂ​ടി​യെ​ങ്കി​ലും കു​ട്ടി​യെ ക്രൂ​ര​മാ​യി കൊ​ന്ന​കാ​ര്യം അ​ടു​ത്ത ദി​വ​സം രാ​വി​ലെ​യാ​ണ് വ്യ​ക്ത​മാ​യ​ത്.

കേസിന്‍റെ അന്വേഷണം വേഗത്തിലാക്കാൻ ആലുവ റൂറൽ പോലീസ് ആസ്ഥാനത്ത് കൗ​ണ്ട് അ​പ് ബോ​ർ​ഡും സം​ഘം സ്ഥാ​പി​ച്ചിട്ടുണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ത​ന്നെ​യാ​ണ് എ​ത്രാം ദി​വ​സ​മെ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment